Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:43 pm

Menu

Published on April 27, 2017 at 11:36 am

ജീന്‍സിലെ ആ കുഞ്ഞുബട്ടണും കുട്ടിപ്പോക്കറ്റും എന്തിനാണെന്ന് അറിയാമോ?

why-do-jean-pockets-have-tiny-buttons-on-them

ഫാഷനിലൊന്നും വലിയ താല്‍പ്പര്യമില്ലെങ്കിലും മിക്ക ആളുകള്‍ക്കുമുണ്ടാകും തങ്ങളുടെ പ്രിയപ്പെട്ട ഒന്നോ രണ്ടോ ജോഡി ജീന്‍സ്.

ജീന്‍സ് എക്കാലത്തും ഫാഷന്റെ ഭാഗമാണ്. കാലത്തിനനുസരിച്ചുള്ള ചില രൂപമാറ്റങ്ങള്‍ അതിന് ഉണ്ടാകാറുണ്ടെന്ന് മാത്രം. എന്നും ധരിക്കുന്ന നിങ്ങളുടെ ജീന്‍സ് നിങ്ങള്‍ എപ്പോഴെങ്കിലും ഒന്ന് സൂക്ഷമമായി നോക്കിയിട്ടുണ്ടോ?

എങ്കില്‍ ഒന്നു സൂക്ഷിച്ച് നോക്കൂ, പോക്കറ്റിനടുത്ത് നിങ്ങള്‍ക്ക് ചെറിയ ബട്ടനുകള്‍ കാണാം. എന്തിനാണ് അനാവശ്യമായി ഇങ്ങനെ ബട്ടനുകള്‍ ജീന്‍സില്‍ പിടിപ്പിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

അതിന് പിറകില്‍ ഒരു കാരണമുണ്ട്. ഒരു ചരിത്രവും. ഖനികളിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്ന, ശാരിരിക ആയാസം ഏറെ ആവശ്യമുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ധരിച്ചിരുന്ന കട്ടിയേറിയ വസ്ത്രമായിരുന്നു ജീന്‍സ്.

അക്കാലത്ത് ജോലി ചെയ്യുന്നതിനിടെ ജീന്‍സിന്റെ പോക്കറ്റുകള്‍ കീറിപ്പോകുന്നത് സര്‍വ്വ സാധാരണമായിരുന്നു. ജോലിയിടങ്ങളില്‍ ഈ പോക്കറ്റുകള്‍ ആവശ്യമായിരുന്ന തൊഴിലാളികള്‍ക്ക് ഇതൊരു പ്രശ്നമായി മാറി.

എന്നാല്‍ ജേക്കബ് ഡേവിസ് എന്ന തയ്യല്‍ക്കാരന്‍ ഇതിന് പരിഹാരവുമായി രംഗത്തെത്തി. പ്രമുഖ ജീന്‍സ് നിര്‍മ്മാതാവായ ലീവായ് സ്ട്രോസിന്റെ ഉപഭോക്താക്കളില്‍ ഒരാളായ ജേക്കബ് 1873ല്‍ ഒരു വ്യത്യസ്തമായ ആശയം അവതരിപ്പിച്ചു.

ജീന്‍സ് പോക്കറ്റിന്റെ തയ്യലിന് കൂടുതല്‍ ഉറപ്പ് നല്‍കും വിധം ചെമ്പ് ബട്ടനുകള്‍ വെച്ച് അത് അടിച്ചുറപ്പിക്കുക. ഇതുവഴി പോക്കറ്റുകളും ജീന്‍സും തമ്മില്‍ കൂടുതല്‍ ഉറപ്പിച്ച് നിര്‍ത്താനും കീറിപ്പോകുന്നത് തടയാനും സാധിക്കും. ഇതിന് പേറ്റന്റ് എടുക്കാന്‍ ജേക്കബ് ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് അതിനുള്ള പണമുണ്ടായിരുന്നില്ല. അതിനാല്‍  പണം നല്‍കിയാല്‍ ഈ ആശയത്തിന്റെ പേറ്റന്റ് നല്‍കാമെന്ന് ലീവായ് സ്ട്രോസിന് ജേക്കബ്  വാഗ്ദാനം ചെയ്യുകയായിരുന്നു,  1872ലായിരുന്നു ഇത്.

ജീന്‍സിലെ അനാവശ്യമാണെന്ന് കരുതിയിരുന്ന ചെറിയ ബട്ടനുകളുടെ കഥ കേട്ടില്ലേ. ഇനി ജീന്‍സിന്റെ വശങ്ങളിലെ പോക്കറ്റുകളുടെ കൂടെക്കാണുന്ന ചെറിയ ഒരു പോക്കറ്റ് ശ്രദ്ധിച്ചിട്ടുണ്ടോ. ഇന്ന് നമ്മള്‍ ചില്ലറയും  പെന്‍ഡ്രൈവുമൊക്കെ ഇട്ടുവെയ്ക്കാന്‍ ഉപയോഗിക്കുന്നവ.

ആവശ്യത്തിനുള്ള വലിപ്പം ഇല്ലാത്തതിനാല്‍ കാര്യമായ ആവശ്യങ്ങള്‍ക്കൊന്നും ഇത് ഉപകരിക്കില്ല. എന്തെങ്കിലും ഒളിപ്പിച്ച് സൂക്ഷിക്കാനാണെങ്കില്‍ ഈ പോക്കറ്റ് വ്യക്തമായി കാണുന്നിടത്തുമാണ് പിന്നെന്തിനാണ് ഈ പോക്കറ്റെന്ന് ചിന്തിച്ചിട്ടുണ്ടോ?

1800കളില്‍ മുന്‍കാലങ്ങളില്‍ തൊഴിലാളികള്‍ക്കും കൗബോയ്കള്‍ക്കും ചെയ്ന്‍ വാച്ച് കൊണ്ടുനടക്കുന്ന ശീലമുണ്ടായിരുന്നു. ഇത് പൊട്ടാതെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ലീവായ് സ്ട്രോസ് ഈ ചെറിയ പോക്കറ്റുകള്‍ ജീന്‍സില്‍ സ്ഥാപിച്ചത്. പ്രമുഖ ജീന്‍സ് കമ്പനി ലെവിസ് തന്നെ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണിത്.

ചെറിയ ചങ്ങലകളില്‍ തൂക്കിയിട്ട ഈ പോക്കറ്റ് വാച്ചുകള്‍ ഉരഞ്ഞു പൊട്ടുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ലെവിസ് വാച്ച് പോക്കറ്റുകള്‍ കൊണ്ടു വന്നതെന്ന് വിശദീകരണത്തില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News