Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:58 pm

Menu

Published on August 7, 2015 at 4:23 pm

പ്രണയം തകരമ്പോള്‍ കൂടുതല്‍ വിഷമം സ്ത്രീയ്ക്ക് തന്നെ

why-do-relationship-breakups-affect-women-the-most

പ്രണയം തകരമ്പോള്‍ കൂടുതല്‍ വിഷമം സ്ത്രീയ്ക്ക് തന്നെയാണെന്ന് പഠനം. പ്രണയത്തകര്‍ച്ചയോടെ ശാരീരികമായും മാനസികമായും തളരുന്നത് സ്ത്രീ ആണെങ്കിലും അതിനെ പെട്ടെന്നുതന്നെ അതിജീവിക്കാനും സ്ത്രീയ്ക്കു കഴിയും. ബന്ധം തകര്‍ച്ചയുടെ വക്കിലെത്തുമ്പോള്‍ സ്ത്രീയുടെ വികാരങ്ങളും വ്യത്യസ്തമാകുന്നു, പലര്‍ക്കും ദേഷ്യവും സങ്കടവും പിടിച്ചു നിര്‍ത്താന്‍ കഴിയാതെ പൊട്ടിത്തെറിക്കും. ചിലര്‍ക്ക് ഈ സമയത്ത് ആഹാരരീതി കൃത്യമല്ലാതെ അമിതഭാരം പോലും ഉണ്ടാകുമത്രേ. പക്ഷേ ഈ കാലയളവില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പ്രശ്‌നങ്ങള്‍ പങ്കുവച്ച് വിഷമത്തില്‍ നിന്നും പെട്ടെന്നു മുക്താകരാകാനാണ് സ്ത്രീകള്‍ ശ്രമിക്കുക.ശരിയായ ദിശയിലല്ലാതെ പോകുന്ന ബന്ധങ്ങള്‍ എങ്ങനെ അവസാനിപ്പിക്കണമെന്നും സ്ത്രീകള്‍ക്ക് അറിയാം. നിലവിലുള്ള ബന്ധം ഭാവിയില്‍ തനിക്ക് നല്ലതൊന്നും സമ്മാനിക്കില്ലെന്നു തോന്നിയാല്‍ ഗുഡ്‌ബൈ പറയാനും സ്ത്രീകള്‍ക്കു മടിയില്ല. എഴുപതു ശതമാനം ഡിവോഴ്‌സ് കേസുകളും സ്ത്രീകള്‍ മുന്നിട്ടു നല്‍കുന്നതാണെന്നത് ഇതിനുദാഹണമാക്കി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പുരുഷന്മാര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് പെട്ടെന്നുളള തിരിച്ചുവരവ് സാധിക്കില്ല. പ്രണയത്തകര്‍ച്ചയുടെ നാളുകളില്‍ വിഷാദ രോഗത്തിന് അടിമപ്പെടുകയും പല കാര്യങ്ങളിലും ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യും. പുരുഷന്മാര്‍ ഈ സമയമെല്ലാം ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ചിലരൊക്കെ ലഹരിയിലും അഭയം തേടും. ചിലര്‍ ഇതില്‍ നിന്നും കരകയറാന്‍ മാസങ്ങളും വര്‍ഷങ്ങളും ചിലപ്പോള്‍ മറ്റൊരു ബന്ധം തുടങ്ങുന്നതു വരേയും നീണ്ടുനില്‍ക്കും എന്നും പഠനം പറയുന്നു.യുകെ അടക്കമുള്ള 96 രാജ്യങ്ങളിലെ അയ്യായിരത്തില്‍പ്പരം ആളുകള്‍ക്കിടയില്‍ യുഎസിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ സര്‍വേയ്‌ക്കൊടുവിലാണ് ഈയൊരു നിഗമനത്തിലേക്കെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News