Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 2:49 pm

Menu

Published on February 27, 2016 at 11:02 am

ഈ പുരുഷന്മാര്‍ക്കിഷ്ടം മെലിഞ്ഞ സ്ത്രീകളെ….കാരണം …?

why-men-find-thinner-women-attractive

സ്ത്രീയായാലും  പുരുഷനായാലും ഇഷ്ടങ്ങളുടെ  കാര്യത്തിൽ ചില പ്രത്യേകതകളൊക്കെ ഉണ്ടാകും.പ്രത്യേകിച്ചു ജീവിത പങ്കാളികളുടെ കാര്യത്തില്‍. ഇതില്‍ വ്യക്തിപരമായ ഇഷ്ടങ്ങളും പൊതുവായ താല്‍പര്യവുമെല്ലാമുണ്ടാകും.പ്രത്യേകിച്ച് മെലിഞ്ഞതാണോ  തടിച്ചതാണോ എന്നകാര്യത്തിൽ. മെലിഞ്ഞ പെണ്‍കുട്ടികളെയാകും കൂടുതല്‍ പുരുഷന്‍മാരും തെരഞ്ഞെടുക്കുകയെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.ഇതിനു ചില കാരണങ്ങളുമുണ്ട്.ടെലിവിഷന്റെ അമിതമായ സ്വാധീനം കാരണമാണ് മിക്കവരും മെലിഞ്ഞ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്. ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും പൊതുവെ പ്രത്യക്ഷപ്പെടാറുള്ളത്, തടി കുറഞ്ഞ പെണ്‍കുട്ടികളായിരിക്കും. അവതാരകമാരും സീരിയലിലെ നായികമാരുമൊക്കെ ഇത്തരത്തില്‍ വണ്ണം കുറഞ്ഞവരായിരിക്കും. സ്ഥിരമായി ടിവി പരിപാടികളും സീരിയലുകളും കാണുന്ന ഒരാളുടെ മനസില്‍, തടി കുറഞ്ഞ പെണ്‍കുട്ടികളോടുള്ള ഇഷ്‌ടം കൂടുതലായിരിക്കും. ഡോ. മാര്‍ട്ടിന്‍ ടോവീയുടെ നേതൃത്വത്തില്‍ നിക്വരാഗ്വെയിലാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.പഠന റിപ്പോര്‍ട്ട് സൈക്കോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News