Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 3:01 pm

Menu

Published on February 4, 2017 at 4:22 pm

കുഞ്ഞുങ്ങളെ ഇടതുവശം ചേർന്നെടുക്കുന്നതിന് പിന്നിലെ രഹസ്യം….!

why-mums-cradle-baby-on-their-left-shoulder

മിക്ക അമ്മമാരും കുഞ്ഞുങ്ങളെ ഇടത് വശം ചേർന്നാണ് എടുക്കാറുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞുങ്ങളെ എടുക്കുമ്പോൾ കൂടുതൽ പേർക്കും ബാലൻസ് കിട്ടുന്നത് ഇടത് കൈക്കാണ്. ഓരോരുത്തരുടെയും സൗകര്യമാണ് ഇതിന് പിന്നിലെ കാരണമെന്ന് വെറുതെ പറയുമെങ്കിലും സത്യത്തിൽ കാരണം മറ്റൊന്നാണ്. അടുത്തിടെ പുറത്തിറങ്ങിയ പഠന റിപ്പോർട്ടിൽ കുഞ്ഞുങ്ങളെ ഇടതു വശം ചേർന്നെടുക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

baby-ps2

7085% സ്ത്രീകളും കുഞ്ഞുങ്ങളെ അവരുടെ ഇടതു വശത്താണ് കിടത്താറുള്ളത്. നിരവധി കാര്യങ്ങൾ ഒരേ സമയത്ത് തന്നെ ചെയ്തു തീർക്കുന്നവരാണ് അമ്മമാർ. കുഞ്ഞിനെ പാലൂട്ടുക, കൊഞ്ചിപ്പിക്കുക, കളിപ്പിക്കുക, എടുക്കുക തുടങ്ങിയ പല കാര്യങ്ങളെയും കുറിച്ചാണ് ഇവർ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയം തലച്ചോറിൻറെ വലത് വശം നിർദ്ദേശങ്ങൾ നൽകുന്നതിൻറെ ഫലമായിട്ടാണ് കുഞ്ഞിനെ ഇടതുവശത്ത് എടുക്കാനും മറ്റും പ്രേരണയുണ്ടാകുന്നത്. ഈ പ്രക്രിയക്ക് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേരാണ് ലാറ്ററലൈസേഷൻ. മനുഷ്യന്റെ തലച്ചോറിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്.

baby-34

തലച്ചോറിന്റെ വലതു ഭാഗം ശരീരത്തിന്റെ ഇടതു വശത്തെയും ഇടതു ഭാഗം ശരീരത്തിന്റെ വലതു ഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്. തലച്ചോറിന്റെ വലതു ഭാഗമാണ് മനോവികാരങ്ങളെ നിയന്ത്രിക്കുന്നത്. ഇത് തന്നെയാണ് ഇടത് കൈക്ക് കൂടുതൽ ബലം തോന്നുന്നതിന് കാരണവും. മനുഷ്യർ മാത്രമല്ല നിരീക്ഷിച്ചാൽ പല മൃഗങ്ങളും അവയുടെ കുഞ്ഞുങ്ങളെ കാക്കുന്നത് ഇടതുവശത്താണെന്നു കണ്ടെത്താൻ കഴിയും. കുഞ്ഞുങ്ങളെ ഇടത് വശം ചേർന്നെടുക്കുമ്പോൾ വലതു വശത്തെടുക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായി തന്നെ കണ്ടെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News