Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 4:23 am

Menu

Published on September 15, 2016 at 11:51 am

ക്ഷേത്രത്തിനുള്ളില്‍ വച്ചു ചന്ദനം തൊട്ടാല്‍…

why-sandalwood-paste-is-put-on-forehead-and-body

ക്ഷേത്രങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നതാണ് പ്രസാദവും ചന്ദനവും കുങ്കുമവും.എന്നാൽ ക്ഷേത്രത്തിനുള്ളില്‍ വച്ചു തന്നെ ചന്ദനം തൊടുകയെന്നതാണ് പലരുടേയും രീതി.എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കും നിങ്ങൾക്ക് ഉണ്ടാകുന്നത്.ക്ഷേത്രത്തിനുള്ളില്‍ വച്ചു ചന്ദനം തൊടരുത്. പുറത്തിറങ്ങിയ ശേഷം മാത്രം തൊടുക. ചൂണ്ടുവിരല്‍ കൊണ്ടു ചന്ദനം തൊടുകയുമരുത്. പുരികങ്ങള്‍ക്കു നടുവിലായി മൂന്നാംകണ്ണ് സ്ഥിതി ചെയ്യുന്നുവെന്നാണ് വിശ്വാസം. ഈ സ്ഥാനത്തു വേണം ചന്ദനം തൊടാന്‍.വിഷ്ണു ഭഗവാനെയാണ് ചന്ദനം പ്രതിനിധീകരിയ്ക്കുന്നത്.ശരീരത്തിനും മനസിനും ഉണര്‍വേകാനും മുഖകാന്തി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ചന്ദനം നല്ലതാണ് . മാത്രമല്ല, ശരീരത്തിന്റെ താപനില കുറച്ചു കുളിര്‍മയേകാനും ചന്ദനം ഏറെ ഗുണകരമാണ്.
എന്നാല്‍ അരയ്ക്കു കീഴേ ചന്ദനം തൊടരുതെന്നു പറയും. തണുപ്പിയ്ക്കാന്‍ ശേഷിയുള്ള ചന്ദനം പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്നു പറയപ്പെടുന്നു. അതുപോലെ ആര്‍ത്തവകാലത്തും തൊടരുത്. ചന്ദനം നമുക്കു നല്‍കുന്നത് പൊസറ്റീവ് എനര്‍ജിയാണ്. ആര്‍ത്തവകാലത്ത് ശരീരത്തിനുള്ളത് നെഗറ്റീവ് എനര്‍ജിയും. ഫലം വിപരീതമാകുമെന്നതാണ് കാരണം.

Loading...

Leave a Reply

Your email address will not be published.

More News