Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:08 pm

Menu

Published on May 5, 2017 at 12:15 pm

സ്വർണ്ണം കാലിൽ അണിഞ്ഞാൽ….!!

why-shouldnt-we-wear-gold-anklet

ഒരിക്കലും നശിക്കാത്ത ധനമായാണ് സ്വര്‍ണ്ണത്തെ കണക്കാക്കുന്നത്. ഏറെ അമൂല്യമായി കണക്കാക്കുന്ന സ്വര്‍ണ്ണത്തിന് ഉറപ്പും കട്ടിയുമെല്ലാം വളരെ കുറവാണ്. സ്വർണ്ണത്തെ ലക്ഷ്മിയായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദു യുവതികൾ കാലിൽ സ്വർണപാദസ്വരം അണിയുന്നത് ഹൈന്ദവ വിരുദ്ധമെന്ന് പൊതുവെ പറയാറുണ്ട്. സ്ത്രീകള്‍ക്കു സ്വര്‍ണ്ണത്തോടും വെള്ളിയോടുമുള്ള പ്രിയം ഒരിക്കലും അവസാനിക്കില്ല. സ്വര്‍ണ്ണം കാലില്‍ അണിയുന്നത് ലക്ഷ്മി ദേവിയെ നിന്ദിക്കുന്നതിന് തുല്യമാണെന്നാണ് പറയപ്പെടുന്നത്.



സ്വർണ്ണം കഴുത്തിൽ അണിഞ്ഞാലും കൈയ്യിൽ അണിഞ്ഞാലും കാലിൽ അണിയാൻ പാടില്ല. കൊലുസ്സ് എപ്പോഴും വെള്ളി കൊണ്ടുള്ളതാവണം. വെള്ളിക്കു ഭാഗ്യത്തെ ആകര്‍ഷിക്കാനുള്ള ശക്തിയുണ്ടെന്നാണു വിശ്വാസം. സ്വര്‍ണ്ണം കാലില്‍ ധരിക്കുന്നതു നെഗറ്റീവ് എനര്‍ജി ഉണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് വിശ്വാസം. സ്വര്‍ണ്ണം ധരിക്കന്നത് എപ്പോഴും അരയ്ക്കു മുകളിലോട്ടു ധരിക്കണമെന്നാണ് പറയാറുള്ളത്. വെള്ളി ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭാശയരോഗങ്ങളെ അകറ്റുകയും ചെയ്യുന്നു.



സ്വർണ്ണത്തിൽ തീർത്ത കൊലുസ്സ് അണിയുന്നത് കുടുംബത്തിലെ ഐശ്വര്യം ഇല്ലതാക്കും എന്നും ചില വിശ്വാസമുണ്ട്. ഈശ്വര വിശ്വാസി ഒരിക്കലും കാലിൽ സ്വർണ്ണമണിയില്ല. പണ്ടുകാലത്ത് എത്ര വലിയ ധനികനായാലും കാലിൽ സ്വർണ്ണം അണിയാറില്ലായിരുന്നു. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. ശബ്ദം കൂടുതൽ ലഭ്യമാകുക വെള്ളിയിലാണ് എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്.

Loading...

Leave a Reply

Your email address will not be published.

More News