Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:05 pm

Menu

Published on December 10, 2015 at 5:25 pm

സന്ധ്യാസമയത്ത് ഉറങ്ങിയാല്‍…..!!!

why-we-should-not-sleep-in-evening

പണ്ട് നമ്മുടെ വീട്ടില്‍ മുത്തശ്ശിമാര്‍ സന്ധ്യാസമയത്ത് ഉറങ്ങുന്നതിന് നല്ല കണ്ണു പൊട്ടുന്ന ചീത്ത പറയുമായിരുന്നു.പലര്‍ക്കും അറിയാവുന്നതാണ് സന്ധ്യാസമയത്ത് ഉറങ്ങാന്‍ പാടില്ലെന്ന കാര്യം. എന്താണ് സന്ധ്യാ സമയത്ത് ഉറങ്ങിയാല്‍ എന്ന് ആലോചിച്ചിട്ടുണ്ടോ? ശാസ്ത്രീയപരമായും ആത്മീയപരമായും നിരവധി കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ഇനി ഇതൊക്കെ അവഗണിച്ച് ഉറങ്ങാനാണ് നിങ്ങളുടെ പുറപ്പാടെങ്കില്‍ അതിന്റെ അനന്തരഫലവും നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും.

വൈകുന്നേരങ്ങളില്‍ ഹിന്ദു വിശ്വാസമനുസരിച്ച് വിളക്ക് തെളിയിക്കുന്ന സമയമാണ് സന്ധ്യാസമയം. ആ സമയം ഈശ്വരന്‍ വീടുകളില്‍ വരും എന്നാണ് വിശ്വാസം. ദുഷ്ടശക്തികളെ വീട്ടില്‍ നിന്നും അകറ്റി ഈശ്വരനെ കുടിവെയ്ക്കുന്ന സമയമായതിനാലാണ് സന്ധ്യാസമയം ഉറങ്ങരുതെന്ന് പറയുന്നത്.
ഐശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മി, എന്നാല്‍ ഈ ലക്ഷ്മിയുടെ സഹോദരിയാണ് ചേട്ട. സന്ധ്യാ സമയങ്ങളില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഐശ്വര്യ ലക്ഷ്മി വരില്ലെന്നും പകരം മൂശ്ശേട്ടയെന്ന ചേട്ട വിരുന്നു വരുമെന്നുമാണ് നിലനില്‍ക്കുന്ന വിശ്വാസം.

ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വൈകുന്നേരങ്ങളിലെ ഉറക്കം കാരണം യാതൊരു വിധത്തിലുള്ള ആരോഗ്യഗുണവും ഇല്ലെന്നു തന്നെ പറയാം. മാത്രമല്ല രാത്രിയിലെ ഉറക്കം കളയാനും ഇതു മതി.

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ വൈകുന്നേരങ്ങളിലെ ഉറക്കം സ്വാഗതം ചെയ്യുന്നു. ആരോഗ്യ കാര്യങ്ങളില്‍ അത്രയേറെ ശ്രദ്ധ ചെലുത്തുന്ന ഒരാളാണെങ്കില്‍ ഒരിക്കലും വൈകുന്നേരങ്ങളില്‍ ഉറങ്ങാന്‍ പാടില്ല.
വൈകുന്നേരം എന്നു പറയുന്നത് ഒരു ദിവസത്തിന്റെ അവസാനമാണ്. എല്ലാ ജോലികളും തീര്‍ത്ത് മനസമാധാനത്തോടെ കുടുംബത്തോടൊപ്പം ഇരിക്കേണ്ട സമയം. ആ സമയത്തെ ഉറക്കം കുടുംബത്തിന്റെ മൊത്തം സന്തോഷത്തെയാണ് ഇല്ലാതാക്കുക.

Loading...

Leave a Reply

Your email address will not be published.

More News