Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:05 am

Menu

Published on March 24, 2017 at 11:52 am

വിവാഹ മോതിരം നാലാം വിരലിൽ അണിയുന്നതിന് പിന്നിലെ രഹസ്യം….!!!

why-wedding-ring-on-4th-finger

ഒരു വ്യക്തിയുടെ ജീവിതത്തിലെ പവിത്രമായ ഒന്നാണ് വിവാഹം. പല സ്ഥലങ്ങളിലും വിവാഹത്തിൻറെ ആചാരാനുഷ്ഠാനങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ എല്ലാ ആചാരങ്ങളിലും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. വിവാഹമോതിരം അണിയുക എന്നത്. വിവാഹവേളയിൽ വരനും വധുവും പരസ്പരം മോതിരം അണിയിക്കുന്നു. എന്നാൽ ഇതിനു പിന്നിൽ പല രഹസ്യങ്ങളുണ്ട്. സ്‌നേഹത്തിന്റെയും പരസ്‌പര സഹവര്‍ത്തിത്വത്തിന്റെയും അടയാളമായാണ് വിവാഹമോതിരം ധരിക്കാറുള്ളത്. എന്തുകൊണ്ടാണ് വിവാഹമോതിരം നാലാമത്തെ വിരലിൽ അണിയുന്നതെന്നറിയാമോ…? ഇതിന് ചൈനക്കാരുടെ ഇടയിൽ ഒരു വിശ്വാസമുണ്ട്.

ring2

നമ്മുടെ കൈയിലെ ഓരോ വിരലും ജീവിതത്തിന്റെ ഓരോ ഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. ചെറുവിരല്‍ കുട്ടികളെയും മോതിരവിരല്‍ ജീവിതപങ്കാളിയെയുംമധ്യവിരല്‍ നിങ്ങളെത്തന്നെയുംചൂണ്ടുവിരല്‍ സഹോദരങ്ങളെയും പെരുവിരല്‍ കുടുംബത്തെയുമാണ് സൂചിപ്പിക്കുന്നത്. ചൈനക്കാരുടെ ഒരു തിയറി പ്രകാരം ജീവിതപങ്കാളി ജീവിതകാലം മുഴുവൻ കൂടെയുണ്ടായിരിക്കുമെന്നതിന് വളരെ രസകരമായ വിദ്യയുണ്ട്. ആദ്യം തന്നെ രണ്ടു കൈയും ചേർത്ത് പിടിക്കുക. പിന്നീട് രണ്ടു കൈയ്യിലേയും നടുവിരൽ മടക്കി ചേർത്തുവെയ്ക്കുക. ഇനി രണ്ടു കൈയ്യിലേയും മറ്റു വിരലുകൾ പരസ്പരം ചേർത്തുവെയ്ക്കുക.ഇനി ബാക്കിയുള്ള വിരലുകൾ പരസ്പരം അകറ്റാൻ ശ്രമിച്ചു നോക്കു. മോതിരവിരലൊഴികെ ബാക്കി വിരലുകളെല്ലാം നിങ്ങൾക്ക് അകറ്റാൻ സാധിക്കും. വിവാഹബന്ധത്തിൻറെ ഉറപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ring3

മാതാപിതാക്കളും ബന്ധുക്കളും മക്കളും എല്ലാവരും നിങ്ങളിൽ നിന്നും അകലും. എന്നാൽ ഒരിക്കലും അകലാത്തവരാണ് പങ്കാളികൾ. ഇടതുകൈയിൽ മോതിരമിടുന്നതിന് മറ്റു ചില കാരണവും ഉണ്ട്. വലതു കൈയാണ് നമ്മൾ പല കാര്യങ്ങൾക്കും കൂടുതലായി ഉപയോഗിക്കുന്നത്. ഈ കൈയ്യിൽ മോതിരമിട്ടാൽ എളുപ്പത്തിൽ തേയ്‌ഞ്ഞുപോകാൻ ഇടയുണ്ട്. ഇതൊഴിവാക്കാൻ ഇടതു കൈയ്യിൽ മോതിരമിടുന്നതായിരിക്കും ഉത്തമം.

ring4

ഇടതുകൈയ്യിലെ നാലാം വിരലിൽ മോതിരമണിയുന്നതിന് പിന്നിൽ ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ഇടയിൽ ഒരു വിശ്വാസമുണ്ട്. ഇടതുകൈയിലെ നാലാം വിരലില്‍നിന്ന് തുടങ്ങുന്ന വേന അമോറിസ് എന്നുവിളിക്കപ്പെടുന്ന ഒരു ഞരമ്പ് നമ്മുടെ ശരീരത്തില്‍ ഉണ്ടത്രെ. ഇത് ഹൃദയവുമായി ബന്ധിപ്പിക്കുന്നതാണെന്നാണ് ഗ്രീക്ക്-റോമന്‍ ജനത പുരാതന കാലം മുതല്‍ക്കേ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ സ്‌നേഹത്തിൻറെ അടയാളമായി ഇടതുകൈയിലെ നാലാംവിരലിനെ ഇവര്‍ കാണുന്നു. വിവാഹമോതിരം ഈ വിരലില്‍ അണിയുന്നതിനുള്ള കാരണവും ഇത് തന്നെയാണ്.

ring00000000

Loading...

Leave a Reply

Your email address will not be published.

More News