Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:57 am

Menu

Published on June 12, 2018 at 11:46 am

എപ്പോഴും വിശക്കാറുണ്ടോ..? കാരണം ഇതാണ്

why-you-feel-always-hungry

എത്ര ഭക്ഷണം കഴിച്ചാലും ചിലർക്ക് വിശപ്പടങ്ങില്ല. വിശപ്പ് സഹിക്കാൻ പറ്റാതെ വരുന്നതോടെ എന്തും കഴിക്കേണ്ടി വരും. ഇങ്ങനെ വിശക്കുന്നതിനു ചില കാരണങ്ങൾ ഉണ്ട് .

ഉറക്കമില്ലായ്മയും അമിത വിശപ്പും

രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ പല തരത്തിലുളള അസുഖങ്ങള്‍ വരാനുളള സാധ്യതയും ഉണ്ട്. അതുപോലെ തന്നെ രാത്രി ഉറക്കം ലഭിച്ചില്ലെങ്കിൽ പിറ്റേന്ന് രാവിലെ നല്ല വിശപ്പ് അനുഭവപ്പെടും.

അമിത സമ്മര്‍ദ്ദം

പുതിയ ജീവിത സാഹചര്യങ്ങളിൽ സമ്മർദമുള്ളവരല്ലാതെ ആളുകൾ വളരെ കുറവായിരിക്കും. എന്തെങ്കിലും ഒക്കെ കാരണത്താൽ, ഓഫീസിലെ സമ്മര്‍ദ്ദമോ വീട്ടിലെ സമ്മര്‍ദ്ദമോ എന്തും ആയിക്കോട്ടെ.. അമിത സമ്മര്‍ദ്ദം നിങ്ങളില്‍ വിശപ്പ് ഉണ്ടാക്കും. വയറ് നിറയെ ഭക്ഷണം കഴിച്ചാലും പിന്നെയും വിശപ്പ് അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകും.

വാരിവലിച്ച് കഴിച്ചാല്‍

ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിനേക്കാൾ ഉത്തമം പതുക്കെ കഴിക്കുന്നതാണ് കാരണം വാരിവലിച്ചു കഴിച്ചാൽ വയറ് നിറഞ്ഞു എന്ന് തലച്ചോറിലേക്ക് അറിയിക്കുന്ന സിഗ്നലുകള്‍ വളരെ പതുക്കെ മാത്രമേ പ്രവര്‍ത്തിക്കൂ. അതിനാല്‍ കൂടുതല്‍ വിശപ്പ് അനുഭവപ്പെടാം. അതിനാല്‍ ഭക്ഷണം വളരെ പതുക്കെ മാത്രം കഴിക്കുക.

മെറ്റബോളിസം

ചില ആളുകളുടെ ശരീരത്തില്‍ മെറ്റബോളിസം വളരെ വേഗത്തിലാകും. എന്നാൽ ഇത്തരക്കാരുടെ ശരീരത്തില്‍ കാലറിയുടെ അളവ് വേഗത്തില്‍ കുറയും ഇത് ഇവരിൽ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടാൻ കാരണമാകുന്നു.

മദ്യപാനം

മദ്യം കഴിച്ചാല്‍ കൂടുതല്‍ വിശപ്പ് അനുഭവപ്പെടും. മദ്യത്തിന്റെ അമിതമായ ഉപയോഗം നിര്‍ജലീകരണത്തിലേക്ക് നയിക്കും. നിര്‍ജലീകരണം അമിത വശപ്പിന് കാരണമാവുകയും ചെയ്യും. മദ്യപാനികളിലും ഇത്തരം അമിത വിശപ്പ് കൂടുതലാണ്.

Loading...

Leave a Reply

Your email address will not be published.

More News