Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:36 pm

Menu

Published on April 29, 2016 at 5:42 pm

ജോലി സമയത്ത് ഉറക്കം വരുന്നതിൻറെ കാരണങ്ങൾ…

why-you-feel-sleepy-at-work-2

ഓഫീസ് ജോലി ചെയ്യുന്നതിനിടയ്ക്ക് ഉറക്കം വരുന്നത് പലരുടെയും പ്രശ്‌നമായിരിക്കും.എന്നാൽ ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ്‍  ഗവേഷകർ.കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള അമിതമായ താല്‍പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് ഇവർ  പറയുന്നത്.ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. എണ്ണ പലഹാരങ്ങളും, പാല്‍ക്കട്ടികളും, പിസയും ബര്‍ഗറുമൊക്കെ കഴിക്കുന്നവരിലാണ് ഈ പ്രശ്‌നം കണ്ടുവരുന്നത്. പുരുഷന്‍മാരിലാണ് പകല്‍ ജോലിസമയത്തെ ഉറക്കം കൂടുതലായി കാണുന്നതെന്ന് പഠനം  വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാരില്‍ ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. അതായാത് പകല്‍ ജോലിസമയത്ത് ഉറങ്ങുന്ന ഇക്കൂട്ടര്‍ക്ക് രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാറില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ ഭാരക്കൂടുതലും, പ്രമേഹം, രക്തസമ്മര്‍ദ്ദം പോലെയുള്ള ജീവിതശൈലി രോഗങ്ങളും ഇത്തരക്കാരില്‍ കണ്ടുവരുന്നു.

Loading...

Leave a Reply

Your email address will not be published.

More News