Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:49 am

Menu

Published on May 23, 2018 at 11:54 am

കാട്ടനയ്ക്കൊപ്പം നദിയിൽ നീന്താൻ ശാഠ്യം പിടിച്ച യുവാവിനെ പിന്തുടർന്ന കാട്ടാന ചെയ്തത്

wild-elephant-tramples-man-to-death

വന്യമൃഗങ്ങളോടൊപ്പം സെൽഫി എടുക്കലും സ്വന്തം ധൈര്യം കാണിക്കാൻ അവയുടെ അടുത്ത് ചെല്ലലും ഇപ്പോഴത്തെ യുവാക്കൾക്കിടയിൽ നിത്യം കണ്ടുവരുന്ന പ്രവണതയാണ് ഇത് വലിയ അപകടങ്ങളെ ക്ഷണിച്ചു വരുത്താറുമുണ്ട്. ഇത്തരത്തിൽ മൃഗങ്ങളാൽ അക്രമിക്കപെട്ടുകൊണ്ട് ജീവിതം തള്ളി നീക്കുന്നവരും ജീവൻ പൊലിഞ്ഞവരും നമ്മുടെ മുമ്പിൽ തന്നെ ഉണ്ട്.

ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജാര്‍ഖണ്ഡില്‍ കാട്ടാനകള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ്. ജാര്‍ഖണ്ഡിലെ സറായ്ഖാലി കെയ്സ്വാന്‍ എന്ന പ്രദേശത്ത് നദിയില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടാനയുടെ അടുത്തേക്ക് ഇറങ്ങിയത് എന്നാൽ യുവാവിനൊപ്പമുണ്ടായിരുന്നവർ വേറെ കാട്ടാനക്കൂട്ടവും വെള്ളത്തിലേക്ക് ഇറങ്ങിയതോടെ കരയ്ക്ക് കയറി.

എന്നാല്‍ കാട്ടാനകൾക്കൊപ്പം നീന്തുമെന്ന് യുവാവ് ശാഠ്യം പിടിക്കുകയായിരുന്നു. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല എങ്കിലും അല്‍പ്പം കഴിഞ്ഞതോടെ ആനക്കൂട്ടം അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങി. കൂട്ടത്തിലൊരു ആന യുവാവിന്റെ നേരെ തിരിയുകയും ചെയ്തതോടെ യുവാവ് ഭയന്ന് വെള്ളത്തില്‍ നിന്ന് നീന്തിക്കയറാന്‍ ശ്രമിച്ചു. എന്നാല്‍ ആന വിട്ടില്ല. ആന ഇയാളുടെ പുറകെ നീന്തി. ആനയ്ക്ക് മുന്‍പേ കരയില്‍ എത്താനായെങ്കിലും വെള്ളത്തില്‍ നിന്ന് കയറാനുള്ള ധൃതിക്കിടയില്‍ ഇയാളുടെ കാല്‍ ഉളുക്കി.

കാൽ ഉളുക്കിയ ഇയാൾക്ക് വേഗത്തില്‍ ഓടാനോ നടക്കാനോ പറ്റാത്ത അവസ്ഥയായി എങ്കിലും സുഹൃത്തുക്കള്‍ ഇയാളെ തൂക്കി എടുത്ത് ഓടി. എന്നാല്‍ ആന അപ്പോഴും പിന്തുടരുന്നത് അവസാനിപ്പിച്ചിരുന്നില്ല. ആനയുടെ വേഗയ്ക്ക് മുന്നില്‍ കൂട്ടുകാര്‍ക്കും യുവാവിനും പിടിച്ച് നില്‍ക്കാനായില്ല. ഇതിനിടെ യുവാവ് വീണ്ടും കാലിടറി വീണതോടെ ആനയ്ക്ക് മുന്നില്‍ പെട്ടു പോവുകയായിരുന്നു.

യുവാവിനെ ചവിട്ടിയും കുത്തിയും ആണ് ആന കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഏതായാലും വന്യമൃഗങ്ങളോട് ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ സംഭവം.

Loading...

Leave a Reply

Your email address will not be published.

More News