Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:14 pm

Menu

Published on January 5, 2015 at 10:39 am

പ്രേതം സത്യമോ മിഥ്യയോ?മരിച്ചാൽ പ്രേതമായി മാറുന്നതാരൊക്കെ?

will-you-become-a-ghost-after-you-die

പ്രേതം,പിശാച്,മാടന്‍ തുടങ്ങിയ വാക്കുകള്‍ പണ്ട് മുതലേ നമ്മൾ കേട്ട് വരുന്നതാണ്. എന്നാൽ പ്രേതം സത്യമോ മിഥ്യയോ എന്ന കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം ഇത് വരെ കണ്ടെത്താനായിട്ടില്ല. മനുഷ്യൻ മരിച്ചതിനുശേഷം ഉള്ള അവസ്ഥയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് പ്രേതം. വിശ്വസിക്കുന്നവര്‍ക്ക് പ്രേതം ഉണ്ടെന്നും അല്ലാത്തവര്‍ക്ക് ഇല്ലെന്നുമെല്ലാം പറയാം.എന്നാൽ ഇപ്പോഴും പ്രേതകഥകളും സിനിമകളുമെല്ലാം ഉണ്ട്. ഏതു മീഡിയയിലാണെങ്കിലും പ്രേത കഥകൾ ജനശ്രദ്ധ നേടാറുണ്ട്. മനുഷ്യ സഹജമായ പേടി എന്ന വികാരത്തെ മുതലെടുക്കുന്നവയാണു പലതും.

will you  become  a  ghost after you die1

വിദ്യാഭ്യാസപരമായും ബൗധികപരമായുള്ളവർ പോലും പലപ്പോഴും പ്രേതത്തിൽ വിശ്വസിക്കുന്നതായി കാണാം. ഒരാൾ മരിച്ചു കഴിഞ്ഞാൽ പ്രേതമായി മാറുമെന്നാണ് പൊതുവെ ഒരു വിശ്വാസം. എന്നാൽ മരിക്കുന്നവരെല്ലാവരും പ്രേതമായി മാറുന്നില്ല. ദുർമരണം സംഭവിച്ചവരും കൊല്ലപ്പെട്ടവരും ആത്മഹത്യ ചെയ്തവരുമെല്ലാമാണ് പ്രേതമായി മാറുന്നതെന്നാണ് വിശ്വാസം.

will you  become  a  ghost after you die2

അത്യാഗ്രഹവും ആര്‍ത്തിയുമുള്ള മനുഷ്യര്‍ മരിച്ചാല്‍ പ്രേതമായി മാറുമെന്നും കഥകളുണ്ട്. ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടാതെ പെട്ടെന്ന് മരണപ്പെടുന്നവരും പ്രേതമായി മാറാറുണ്ട്. എപ്പോഴും നെഗറ്റീവായി ചിന്തിക്കുന്നവരും പ്രേതമായി മാറുമത്രേ. ഇത്തരം ചിന്തകൾ ഒരാളുടെ മനസില്‍ ദുഷ്ടതയും ദേഷ്യവും വൈരാഗ്യവുമെല്ലാം നിറയ്ക്കും.

will you  become  a  ghost after you die3

ഭൂമിയില്‍ ജീവിച്ചിരിയ്ക്കുന്ന ആരെയെങ്കിലും കൂടുതലായി സ്‌നേഹിയ്ക്കുന്ന ആരെങ്കിലുമാണ് മരിച്ചതെങ്കില്‍ ഇവരെ കാണാനോ, കൂടെക്കൊണ്ടുപോകുവാനോ മരിച്ചവര്‍ പ്രേതമായി വരുമെന്ന് പൊതുവെ പറയാറുണ്ട്. ജീവിച്ചിരുന്നപ്പോള്‍ ആചാരങ്ങളും ചിട്ടകളും പാലിക്കാത്തവരും അവിശ്വാസികളുമെല്ലാം പ്രേതമായി മാറും. ഇതിനാലാണ് ജീവിച്ചിരിയ്ക്കുമ്പോള്‍ പുണ്യപ്രവൃത്തികള്‍ ചെയ്താല്‍ മോക്ഷം ലഭിയ്ക്കുമെന്ന് പറയാറുള്ളത്.

.

Loading...

Leave a Reply

Your email address will not be published.

More News