Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 3:43 am

Menu

Published on May 8, 2013 at 5:53 am

മൂന്നുവര്‍ഷം കൊണ്ട് കോളര്‍ ട്യൂണുകള്‍ നേടിയത് 8,185 കോടി

within-3-years-caller-tunes-acquired-profit-of-8185-crore

മാര്‍ച്ച് 2012 വരെയുള്ള മൂന്നു വര്‍ഷം കൊണ്ട് കോളര്‍ ട്യൂണുകള്‍ മൊബൈല്‍ കമ്പനികള്‍ക്ക് നേടിക്കൊടുത്തത് 8185 കോടി രൂപയെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്‍െറ കണക്കുകള്‍.
കോളര്‍ ട്യൂണില്‍നിന്നുള്ള വരുമാനത്തിന്‍െറ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഐഡിയയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നുവര്‍ഷംകൊണ്ട് 2,877 കോടി രൂപയാണ് ഇവര്‍ നേടിയത്. രണ്ടാം സ്ഥാനത്ത് ഭാരതി എയര്‍ടെല്‍ ആണ്. വരുമാനം 2,088 കോടി. മൂന്നാം സ്ഥാനത്ത് വോഡഫോണാണ് 1521 കോടി. ബി.എസ്.എന്‍.എല്‍ (689 കോടി), ടാറ്റാ ടെലി സര്‍വീസസ് (407 കോടി) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന എയര്‍ടെല്ലിനെയും രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന വോഡഫോണിനെയും ഇക്കാര്യത്തില്‍ ഐഡിയ കടത്തിവെട്ടി. 30 രൂപയാണ് മിക്ക കമ്പനികളും പ്രതിമാസം ഈ സേവനത്തിന് ഈടാക്കുന്നത്.
വാല്യൂ ആഡഡ് സേവനങ്ങളില്‍ എസ്.എം.എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം വരുമാനം കമ്പനികള്‍ക്ക് നേടിക്കൊടുക്കുന്നത് കോളര്‍ ട്യൂണുകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കോളര്‍ട്യൂണ്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വിവിധ കമ്പനികളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ഒന്നര വര്‍ഷത്തിനിടെ ഉപഭോക്താക്കള്‍ 10 കോടിയില്‍നിന്ന് 5.5 കോടിയായി കുറഞ്ഞതായാണ് കണക്കുകള്‍. കോളര്‍ ട്യൂണ്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി കൊണ്ടുവന്ന വിവിധ ഘട്ട ഉറപ്പുവരുത്തല്‍ നടപടികളും ഇന്‍റര്‍നെറ്റില്‍നിന്നും മറ്റുമുള്ള പാട്ടുകളുടെ യഥേഷ്ട ലഭ്യതയും കോളര്‍ ട്യൂണിന്‍െറ ആകര്‍ഷണീയത കുറക്കുന്നതായി കമ്പനികള്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News