Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:05 pm

Menu

Published on January 21, 2017 at 11:14 am

പ്രായം കുറയ്ക്കാന്‍ ബ്യൂട്ടി തെറാപ്പി ചെയ്ത 54കാരിക്ക് സംഭവിച്ചത്

woman-dermal-fillers-ruin-cosmetic-surgery-gone-wrong-face-ruin-carol-bryan-los-angeles-florida

പ്രായം തോന്നിക്കാതിരിക്കാനായി പലതരത്തിലുമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരാണ് മിക്കവരും. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗവും കഴിഞ്ഞ് ശസ്ത്രക്രിയകളെ സമീപിക്കാന്‍ പലരും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഫ്‌ളോറിഡ സ്വദേശി കാരോള്‍ ബ്രയാന്‍ എന്ന 54കാരിക്ക് സംഭവിച്ച ദുരന്തം.

സൗന്ദര്യം വര്‍ദ്ധിക്കാനായി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ നമ്മെ ഏത് തരത്തില്‍ ബാധിക്കുമെന്ന് പറയാനാകില്ല. തന്റെ മുഖം മനോഹരമാക്കാന്‍ വേണ്ടി ചെയ്തത് കാരോളിനെ വിരൂപയാക്കുകയാണുണ്ടായത്.

കണ്ണിനു താഴെ കുഴിയുന്നത് ശരിയാക്കാനായി 20 വര്‍ഷം മുന്‍പേ മുതല്‍ താന്‍ സൗന്ദര്യ വര്‍ദ്ധക പ്രക്രിയകള്‍ ചെയ്തിരുന്നുവെന്ന് കാരോള്‍ പറയുന്നു. ഇതിന് ശേഷം 2009ല്‍ അവര്‍ തന്റെ പ്രായം കുറച്ചു തോന്നിക്കാനും മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാനും ഫില്ലേഴ്‌സ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

woman-dermal-fillers-ruin-cosmetic-surgery-carol-bryan-los-angeles-florida

എന്നാല്‍ ഫില്ലേഴ്‌സ് ചെയ്ത് തിരികെയെത്തിയ കാരോളിനെ കാത്തിരുന്നത് ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത കാര്യങ്ങളായിരുന്നു. ഫില്ലേഴ്‌സ് ചെയ്ത് ആഴ്ചകള്‍ക്കു ശേഷം മുഖത്തിന്റെ തെറ്റായ ഭാഗങ്ങളില്‍ കുത്തിവച്ചതിന്റെ ഭാഗമായി നെറ്റിയാകെ നീരുവെച്ചു വീര്‍ക്കാന്‍ തുടങ്ങി.

എന്നാല്‍ ആദ്യം അതു പതിയെ മാറിക്കോളും കാരോള്‍ ആശ്വസിച്ചെങ്കിലും മുഖം ഓരോ ദിവസം കഴിയും തോറും നീരു വന്ന് വികൃതമാകുവാന്‍ തുടങ്ങി. ക്രമേണ ഒരു കണ്ണു മുഴുവനായി മൂടപ്പെടുകയും മറുകണ്ണ് ഏതാണ്ട് ഭൂരിഭാഗവും നീരുവന്നു ചെറുതാവുകയും ചെയ്തു.

കഴിഞ്ഞ ആറുവര്‍ഷമായി കാരോള്‍ തന്റെ മുഖം മറയ്ക്കാതെ പുറത്തിറങ്ങാറില്ല. ആത്മഹത്യക്കു വേണ്ടി പോലും ശ്രമിച്ചിരുന്നുവെന്ന് കാരോള്‍ പറയുന്നു. ഇപ്പോള്‍ കഴിഞ്ഞ മൂന്നരവര്‍ഷത്തോളമായി വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊതുസദസുകളില്‍ നിന്നുമൊക്കെ അകന്ന് കഴിയേണ്ട ദുരവസ്ഥയിലാണ് കാരോള്‍.
woman-dermal-fillers-ruin-cosmetic-surgery-carol-bryan-los-angeles-florida1

വിരൂപയെപ്പോലെ തോന്നിച്ചതോടെ സദാസമയം തൊപ്പിയും സ്‌കാര്‍വ്‌സും സണ്‍ഗ്ലാസും ധരിച്ചു മാത്രം പുറത്തിറങ്ങി. മുഖം വീണ്ടും പഴയപടി ആക്കുന്നതിനായി സര്‍ജറികള്‍ ആരംഭിച്ചെങ്കിലും മുന്‍പുള്ളതുപോലെ സുന്ദരമായ മുഖം ഒരിക്കലും ലഭിക്കില്ലെന്ന് ആദ്യമേ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ വിവിധ സര്‍ജറികളുടെ ഫലമായി ഇന്ന് കാരോളിന്റെ മുഖം വികൃത രൂപത്തില്‍ നിന്നും ഏറെ മാറിയിട്ടുണ്ട്.

Loading...

Comments are closed.

More News