Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2026 11:31 pm

Menu

Published on November 16, 2016 at 10:16 am

ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ച യുവതി പത്ത് ദിവസത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായി;ഇത് ലോക ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവങ്ങളായ സംഭവം..!!

woman-falls-pregnant-twice-in-10-days

ഒരു തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് രണ്ട് തവണ ഗര്‍ഭിണിയായ അപൂര്‍വ റെക്കോര്‍ഡ് ഇനി ബ്രിസ്ബാനിലെ കേറ്റ് ഹിലിന് സ്വന്തം.ഒരു തവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട യുവതി രണ്ട് തവണ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. ആദ്യ തവണ ഗര്‍ഭിണിയായി 10 ദിവസം കഴിഞ്ഞാണ് രണ്ടാമതും ഇവര്‍ ഗര്‍ഭം ധരിച്ചത്. ലോക ചരിത്രത്തിലെ തന്നെ പത്ത് അപൂര്‍വ ഗര്‍ഭധാരണങ്ങളില്‍ ഒന്നായിട്ടാണ് ശാസ്ത്രം ഇതിനെ വിലയിരുത്തുന്നത്.ഇവരുടെ ഭര്‍ത്താവായ പീറ്റര്‍ ഹില്ലിന് കുട്ടികളുണ്ടാകാന്‍ ഏറെ പ്രയാസം നേരിടുകയും ചെയ്തിരുന്നു.

2006ല്‍ കേറ്റ് പോളിസൈസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന രോഗത്തിന് ചികിത്സ തേടിയിരുന്നു. ഓവുലേഷന് തടസമായി വര്‍ത്തിക്കുുന്ന ഒരു ഹോണ്‍മോണ്‍ അവസ്ഥയായിരുന്നു ഇത്. തുടര്‍ന്ന് ഇതിനെ അതിജീവിക്കാനായി കേറ്റ് ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയയാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണിവര്‍ ഇരുവട്ടം ഗര്‍ഭിണിയായിരിക്കുന്നത്.തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പത്ത് ദിവസത്തെ വ്യത്യാസത്തിന് കേറ്റ് രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മമേകുകയും ചെയ്തിരുന്നു. സൂപ്പര്‍ഫെറ്റേഷന്‍ എന്നാണീ പ്രതിഭാസം അറിയപ്പെടുന്നത്.

woman-falls-pregnant-twice-in-10-days

ഗര്‍ഭിണിയായിരിക്കുമ്പോൾ വീണ്ടും ഗര്‍ഭിണിയാകുന്ന അവസ്ഥയാണിത്. സൂപ്പര്‍ഫെറ്റേഷന്‍ എന്നത് അത്യപൂര്‍വമായ പ്രതിഭാസമാണ്. ഇവര്‍ ആദ്യ വട്ടം ഗര്‍ഭം ധരിച്ചപ്പോള്‍ ഇരട്ടകളായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. പിന്നീട് 10 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമതും ഗര്‍ഭം ധരിച്ചതോടെ കേറ്റ് മൂന്ന് കുട്ടികളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഒരു കുട്ടിയെ ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളായ ചാര്‍ലറ്റും ഒലിവിയയും ദിവസങ്ങളുടെ വ്യത്യാസത്തില്‍ ജനിച്ചു. ഇതില്‍ ഒരാള്‍ ഡിസംബര്‍ 20നും മറ്റൊരാള്‍ ഡിസംബര്‍ 30നും ആണ് ജനിച്ചത്.

woman-falls-pregnant-twice-in-10-days

രണ്ട് പെണ്‍കുട്ടികള്‍ക്കും വലുപ്പവും തൂക്കവും വ്യത്യസ്തമാണ്. ഇവര്‍ക്കിപ്പോള്‍ ഏതാണ്ട് 10 മാസം പ്രായമായിരിക്കുന്നു. രണ്ട് പേരും വ്യത്യസ് ബ്ലഡ് ഗ്രൂപ്പുകളാണെന്ന് മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നു.ഇത്തരത്തിലുള്ള പ്രതിഭാസം താന്‍ കണ്ടിട്ടേയില്ലെന്നാണ് കേറ്റിന്റെ ഒബ്‌സ്റ്റെറിഷ്യനായ ഡോ.ബ്രാഡ് ആംസ്‌ട്രോംഗ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News