Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 11:21 am

Menu

Published on January 24, 2017 at 4:26 pm

നാല് കാലുകളും രണ്ട് ജനനേന്ദ്രിയങ്ങളുമായി കുഞ്ഞ് പിറന്നു….!!!

woman-gives-birth-to-baby-with-4-legs-2-male-sex-organs

ബെല്ലാരി: നാല് കാലുകളും രണ്ട് പുരുഷ ജനനേന്ദ്രിയങ്ങളുമായി ആണ്‍കുഞ്ഞ് പിറന്നു. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം നടന്നത്. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു കുഞ്ഞിൻറെ ജനനം. സ്വാഭാവിക പ്രസവത്തിലൂടെയായിരുന്നു ജനനം. അപൂര്‍വ രൂപത്തില്‍ പിറന്ന കുഞ്ഞ് ദൈവത്തിന്റെ അവതാരമാണെന്നാണ് കുഞ്ഞിൻറെ അമ്മ ആദ്യം വിശ്വസിച്ചിരുന്നത്. ഇത് കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞപ്പോൾ ഇവർ സമ്മതിച്ചില്ല. പിന്നീട് കുടുംബാംഗങ്ങളുടെയും ആശുപത്രിഅധികൃതരുടെയും ഉപദേശത്തെ തുടർന്ന് കുഞ്ഞിനെ മെഡിക്കൽ സയൻസസിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു.

baby-leg11

റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ,ലളിതാമ്മ ദമ്പതികളുടേതാണ് ഈ കുഞ്ഞ്.ലളിതാമ്മയുടെ രണ്ടാമത്തെ മകനാണിത്. മൂത്ത മകൻ പൂർണ്ണ ആരോഗ്യവാനാണെന്ന് ലളിതാമ്മ പറഞ്ഞു. കുഞ്ഞിനെ ഇപ്പോൾ ബെല്ലാരിയിലെ വിജയ നഗര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് ഡോക്ടറുടെ വിശ്വാസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News