Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 11:39 pm

Menu

Published on June 25, 2013 at 2:15 pm

ഇത് റോഡല്ല, സൂപ്പര്‍മാര്‍ക്കറ്റ് – എന്നിട്ടും പാഞ്ഞുവന്ന ട്രോളിയിടിച്ച് വൃദ്ധ മരിച്ചു

woman-killed-by-runaway-shopping-trolley-in-china

ഷാങ്ഹായി : റോഡിലാണെങ്കില്‍ ഇത്തരമൊരു അപകടത്തിന് സാധ്യതയുണ്ടായിരുന്നുവെന്ന് വയ്ക്കാം. പക്ഷേ വെറുമൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ റോഡപകടം പോലൊന്ന് സംഭവിക്കുക അപൂര്‍വവും നടുക്കുന്നതുമായിരിക്കും. അതാണ് ഷാങ്ഹായിയിലെ ലിയാന്‍ഹുവ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്നതും.

അറുപതുകാരിയായ വൃദ്ധ ഒറ്റയ്ക്ക് ഷോപ്പിങ് നടത്തി ചരിഞ്# എസ്‌കലേറ്ററിലൂടെ ട്രോളിയും തള്ളിവരുമ്പോഴായിരുന്നു അപകടം. യാതൊരു അപകടത്തിന് സാധ്യതയില്ലാത്ത അവിടെ അപ്രതീക്ഷിതമായി മറ്റൊരു ട്രോളി അപകടം വിതയ്ക്കാന്‍ പാഞ്ഞെത്തുകയായിരുന്നു. വൃദ്ധയുടെ പിന്നാലെ നിറയെ കുപ്പികളുമായി ആരുടെയോ കൈവിട്ടെത്തിയ ട്രോളി വൃദ്ധയെ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുയായിരുന്നു, വാഹനങ്ങളെപ്പോലെ.

ഈ ഭീകരദൃശ്യത്തിന്റെ സി സി ടി വിയില്‍നിന്നെടുത്ത ഫയല്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.വീഡിയോയില്‍ പിങ്ക് വസ്ത്രമണിഞ്ഞ വൃദ്ധ ചരിഞ്ഞ എസ്‌കലേറ്ററിലുടെ ട്രോളിയും ഉന്തി വരുന്നത് കാണാം. താഴെയെത്തി ശാന്തമായി അത് ഉന്താന്‍ തുടങ്ങിയ അവര്‍ക്ക് പിന്നാലെ അതിവേഗത്തില്‍ മറ്റൊരു ട്രോളി പാഞ്ഞെത്തുകയായിരുന്നു. എവിടെനിന്നോ ആരോ അപായശബ്ദമുണ്ടാക്കിയതുകൊണ്ടാണെന്ന് തോന്നുന്നു വൃദ്ധ തിരിഞ്ഞുനോക്കുന്നുണ്ട്. അപ്പോഴേക്കും അവരെ ട്രോളി ഇടിച്ചുതെറിപ്പിച്ചിട്ടുണ്ടായിരുന്നു. തെറിച്ചുപോയ വൃദ്ധ ആറോ ഏഴോ മീറ്റര്‍ അകലെയുള്ള കോണ്‍ക്രീറ്റ് തൂണിലാണ് ഇടിച്ചുനിന്നത്. നിമിഷങ്ങള്‍ക്കുശേഷം മുകളില്‍നിന്ന് രണ്ടുപേര്‍ ഓടിവരുന്നത് കാണാം. അവരും മറ്റുള്ളവരും ചേര്‍ന്ന് വൃദ്ധയെ തെറിച്ചുകിടക്കുന്ന വസ്തുക്കള്‍ക്കിടയില്‍നിന്ന് പുറത്തെടുത്തു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരുക്കുകളോടെ അവര്‍ മരണത്തിന് കീഴടങ്ങി.

പാനീയങ്ങളുടെ കുപ്പികള്‍ അടങ്ങിയ 15 ക്രേറ്റുകള്‍ നിറച്ച ട്രോളിയാണ് അപകടമുണ്ടാക്കിയത്. സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളികള്‍ക്ക് പകരം സ്റ്റോര്‍ ട്രോളികളാണ് ഇതിനായി ഉപയോഗിക്കാറുള്ളത്.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News