Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 4:13 am

Menu

Published on January 9, 2016 at 12:09 pm

പീഡനത്തിന്‌ ഇരയാകുന്നത്‌ ഇന്‍സ്‌റ്റാഗ്രാമില്‍ തത്സമയം പോസ്‌റ്റ് ചെയ്‌ത് വനിതാ ആക്‌ടിവിസ്‌റ്റ്

woman-live-blogged-her-rape-on-instagram

ഇരയായ സംഭവം ഇന്‍സ്‌റ്റാഗ്രാമില്‍ തത്സമയം ബ്ലോഗ്‌ ചെയ്‌ത് ഒരു ഫെമിനിസ്‌റ്റ് ക്യാമ്പയിനര്‍.ദക്ഷിണാഫ്രിക്കയിലെ ഒരു ഹോസ്റ്റലില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടത് ലൈവായി വിവരിച്ചുകൊണ്ട് ഫെമിനിസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഫെമിനിസ്റ്റായ ആംബര്‍ അമര്‍ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സോഷ്യല്‍ മീഡിയ വെബ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. തന്നെ പീഡിപ്പിച്ച വിധവും ഷവറിന് കീഴിലിരുന്ന് കരയുന്ന ചിത്രവുമാണ് 27 കാരിയായ യുവതി ഇന്‍സ്റ്റഗ്രാമിന്റെ ലൈവ് ബ്ലോഗില്‍ പോസ്റ്റ്‌ . ആ സംഭവത്തിന് ശേഷം രണ്ട് ദിവസത്തേക്ക് താന്‍ രോഗഗ്രസ്തയായിരുന്നുവെന്നും അതിന് ശേഷം ആദ്യമായാണ് പുറത്തിറങ്ങുന്നതെന്നും ആംബര്‍ ബ്ലോഗില്‍ കുറിച്ചിരിക്കുന്നു. തനിക്കെതെിരെയുള്ള ആക്രമണം തടയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അക്രമാസക്തനായെന്നും പീഡിപ്പിച്ചതിന് ശേഷം തനിക്കൊപ്പം ഷവറിന് കീഴില്‍ നിന്ന അയാള്‍ ഷവര്‍ ഓഫ് ചെയ്ത ശേഷമാണ് മുറി വിട്ടുപോയതെന്നും  പോസ്റ്റില്‍ പറയുന്നു. ഈ സംഭവം ഏറെ ഭയാനകമായിരുന്നുവെന്നും അതില്‍ നിന്നുള്‍ക്കൊണ്ട ധൈര്യമാണ് തന്നെ ഇക്കാര്യം തുറന്നുപറയാന്‍ പ്രേരിപ്പിച്ചതെന്നും ആംബര്‍ പറയുന്നു.

Woman-'live-blogged-her-rape-on-Instagram'1

പീഡനത്തിനിരയായ പെണ്‍കുട്ടി വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തുമ്പോള്‍ ആശുപത്രിയില്‍ നിന്ന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് തുറന്നു പറയുമ്പോള്‍ സമൂഹത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിക്കെതിരെ ഉയര്‍ന്നുവരുന്ന ചോദ്യങ്ങളെക്കുറിച്ചും യുവതി പോസ്റ്റില്‍ വ്യക്തമാക്കുന്നു.ഇക്കാരണങ്ങള്‍ കൊണ്ടാണ് തങ്ങള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് സ്ത്രീകള്‍ തുറന്നുപറയാത്തതെന്നും യുവതി ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ എല്ലാ കാരണങ്ങളും മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് താന്‍ മനസ്സിലാക്കിയെന്നും യുവതി സാക്ഷ്യപ്പെടുത്തുന്നു.  ആശുപത്രിയില്‍ റേപ്പ് കിറ്റുമായി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്ത യുവതി അമേരിക്കന്‍ എംബസിയും ദക്ഷിണാഫ്രിക്കന്‍ പൊലീസും തനിക്ക് നല്‍കിയ പിന്തുണ വലുതാണെന്നും കുറ്റക്കാരനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതായും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. അതേസമയം, ഇന്‍സ്റ്റഗ്രാമിലും ബ്ലോഗിലും ആംബര്‍ അമറിന്റെ അനുഭവം വായിക്കുന്നവര്‍ പല തരത്തിലാണ് പ്രതികരിക്കുന്നത്. ആംബര്‍ അമറിനോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരും അല്ല പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണ് ആംബര്‍ അമര്‍ ഇതൊക്കെ പറയുന്നതെന്നും ആളുകള്‍ പറയുന്നു. 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News