Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 9:53 am

Menu

Published on July 24, 2017 at 6:03 pm

ഭര്‍ത്താവ് പുനര്‍ജനിച്ചത് പശുക്കുട്ടിയായി; 74കാരി പശുക്കുട്ടിയെ വിവാഹം ചെയ്തു

woman-marries-calf-convinced-it-is-he-reincarnated-husband

ഭര്‍ത്താവിന്റെ പുനര്‍ജന്മമെന്ന് വിശ്വസിച്ച് 74കാരി പശുക്കുട്ടിയെ വിവാഹം ചെയ്തു. വിശ്വാസങ്ങളാണ് തന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്ക് ചെവി കൊടുക്കാതെയാണ് ഇവര്‍ പശുക്കുട്ടിയെ വിവാഹം ചെയ്തത്.

കുടുംബം മുഴുവന്‍ അവര്‍ക്കു പിന്തുണയുമായി ഒപ്പം നിന്നു. കംബോഡിയയിലെ കിംഹാങ് എന്ന സ്ത്രീയാണ് ഭര്‍ത്താവിന്റെ പുനരവതാരമെന്നു വിശ്വസിക്കുന്ന പശുക്കിടാവിനെ വിവാഹം ചെയ്തത്.

ഭര്‍ത്താവിന്റെ ആത്മാവുമായി സംവദിക്കാന്‍ അവസരം ലഭിച്ചുവെന്നും അപ്പോള്‍ അദ്ദേഹമാണ് പശുക്കിടാവായി പുനരവതരിച്ച കാര്യം തന്നെ അറിയിച്ചതെന്നും ഇവര്‍ പറയുന്നു. തന്നെക്കണ്ടയുടന്‍ തിരിച്ചറിഞ്ഞെന്ന പോലെ പശുക്കിടാവ് തന്റെ തലമുടിയിലും കഴുത്തിലുമൊക്കെ നക്കുകയും ഉമ്മവെയ്ക്കുകയുമൊക്കെ ചെയ്‌തെന്നും അവര്‍ പറയുന്നു.

മാത്രമല്ല വിദൂരതയിലേക്കു കണ്ണയച്ചിരിക്കുന്നതുള്‍പ്പെടെ തന്റെ ഭര്‍ത്താവ് ടോല്‍ഖുട്ട് പ്രകടിപ്പിച്ചിരുന്ന ഒട്ടുമിക്ക സ്വഭാവസവിശേഷതകളും ഈ പശുക്കിടാവു കാട്ടാറുണ്ടെന്നാണ് അവരുടെ വാദം.

അമ്മയുടെ വാദങ്ങള്‍ ശരിയാണെന്നു പറഞ്ഞു പിന്തുണയ്ക്കുന്ന മക്കളും വിശ്വസിക്കുന്നത് അഞ്ചുമാസം പ്രായമായ പശുക്കിടാവ് തങ്ങളുടെ അച്ഛന്റെ പുനരവതാരമാണെന്നാണ്. ബന്ധുക്കളുടെ കൈകളില്‍ മാത്രമേ പശുക്കിടാവ് നക്കാറുള്ളൂ എന്നതാണ് അതിന് ടോല്‍വാന്തി എന്ന മകന്‍ കണ്ടെത്തിയ ന്യായം. തനിക്കു ജീവനുള്ളിടത്തോളം ഭര്‍ത്താവിന്റെ പുനര്‍ജന്മമായ പശുക്കിടാവിനെ നന്നായി നോക്കുമെന്നു തന്നെയാണ് കിംഹാങ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News