Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:19 pm

Menu

Published on February 15, 2016 at 3:46 pm

പീഡിപ്പിക്കപ്പെട്ടത് 43,200 തവണ ;പന്ത്രണ്ടാം വയസില്‍ ലൈംഗീക തൊഴിലാളിയാകേണ്ടി വന്ന യുവതിയുടെ കഥ

woman-raped-43200-times-speaks-out-about-mexicos-human

മെക്‌സിക്കൊസിറ്റി: പന്ത്രണ്ടാം വയസില്‍ ലൈംഗിക തൊഴിലാളി ആകേണ്ടിവന്ന മെക്‌സിക്കന്‍ യുവതിയുടെ കഥയാണ് ലോകമാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയാകുന്നത്.കര്‍ല ജസിന്റൊ എന്ന യുവതിക്കാണ് ഇത്തരമൊരു വിധി ഉണ്ടായിരിക്കുന്നത്. പന്ത്രണ്ടാം വയസില്‍ കര്‍ല ജാക്കിന്റോ മെക്‌സികോയിലെ മനുഷ്യകടത്ത്കാരുടെകയ്യില്‍ പെടുകയായിരുന്നുവെന്ന് കർല പറയുന്നു.സബ് വേ സ്റ്റേഷനില്‍ കൂട്ടുകാര്‍ക്കായി കാത്ത് നില്‍ക്കുമ്പോഴായിരുന്നു മനുഷ്യകടത്ത്കാരുടെ പിടിയില്‍ പെടുന്നത്. നാല് വര്‍ഷത്തിനിടെ 43,200 തവണയാണ് കര്‍ല പീഡിപ്പിക്കപ്പെട്ടത്. ഒരു ദിവസം 30 പ്രാവശ്യം കര്‍ല പീഡിപ്പിക്കപ്പെട്ടു. ഇതിനിടെ 15ാം വയസില്‍ കൂട്ടിക്കൊടുപ്പുകാരന്റെ കുഞ്ഞിന് അവര്‍ ജന്മം നല്‍കി. പീഡനത്തെ എതിര്‍ത്തതിന് കൂട്ടിക്കൊടുപ്പുകാരുടെ അടിയും അസഭ്യം വിളിയും സ്ഥിരമായിരുന്നെന്ന് കര്‍ല പറയുന്നു. രാവിലെ പത്ത് മണി മുതല്‍ അര്‍ധരാത്രി വരെ ജോലിചെയ്യാന്‍ യുവതി നിര്‍ബന്ധിതയായി.

അഞ്ചാം വയസില്‍ ബന്ധുക്കളില്‍ ഒരാള്‍ ലൈംഗികമായി തന്നെ പീഡിപ്പിച്ചിരുന്നെന്നും അര്‍ല പറയുന്നു. 12ാം വയസില്‍ തന്നെ മെക്‌സിക്കൊ സിറ്റിയിലേക്ക് കൊണ്ടു പോകാമെന്ന് 22കാരനായ ഒരുയുവാവ് പറയുകയും. എന്നാല്‍ തന്നെ അയാള്‍ കൂട്ടിക്കൊണ്ട് പോവുകയും പിന്നീട് ലൈംഗിക തൊഴിലാളിയാകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് കര്‍ല പറയുന്നു. ആ നിലയില്‍ നിന്നും തനിക്ക് പിന്നീട് രക്ഷപെടാനായില്ലെന്നും അവര്‍ പറയുന്നു.താന്‍ കരയുമ്പോള്‍ പലപ്പോഴും പല ആണുങ്ങളും തന്നെ നോക്കി ചിരിക്കുമായിരുന്നു. താന്നെ പല സിറ്റികളിലേക്കും ഹോട്ടലുകളിലേക്കും വീടുകളിലേക്കും ലൈംഗിക തൊഴിലിനായി പോകേണ്ടി വന്നു. 2008ല്‍ മനുഷ്യക്കടത്ത് നിരോധന ഓപ്പറേഷനിലൂടെയാണ് കര്‍ല രക്ഷപെട്ടത്. ഇപ്പോള്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ച ലൈംഗിക തൊഴിലിനെതിരെ ബോധവത്കരണം നടത്തുകയാണ് കര്‍ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News