Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 7:36 pm

Menu

Published on October 7, 2017 at 11:06 am

പ്രധാനമന്ത്രി മോദിയെ വിവാഹം കഴിക്കാൻ ഈ സ്ത്രീ സമരം ചെയ്യുന്നു..!

woman-wants-to-marry-prime-minister-modi

ദില്ലി: രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ ഒരു സമരത്തിന് സാക്ഷ്യം വഹിക്കുകയാണ് ജെണ്ടർ മന്ദറിലെ നാട്ടുകാർ. ഇവിടെ ഓം ശാന്തി ശര്‍മ്മ എന്ന നാല്‍പത് വയസുകാരി നടത്തുന്ന സമരത്തിന്റെ കഥ ഏറെ വ്യത്യസ്തമാണ്. ഇവരുടെ ആവശ്യം മറ്റൊന്നുമല്ല, സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം കഴിക്കണമെന്നതാണ്. കേൾക്കുമ്പോൾ തമാശയായി തോന്നിയേക്കാം. പക്ഷെ സംഭവം ശരി തന്നെയാണ്.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ട് മുതലാണ് ജയ്പൂര്‍ സ്വദേശിയായ ഓം ശാന്തി ജന്ദര്‍ മന്ദറിലെ സമരപന്തലില്‍ സമരം തുടങ്ങിയത്. പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നാവശ്യവുമായിട്ടായിരുന്നു സമരമിരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തന്റെ മാനസിക നിലയ്ക്ക് തകരാറുകളൊന്നുമില്ലെന്ന് ഈ സ്ത്രീ പറയുകയുണ്ടായി. പ്രധാനമന്ത്രി ഒറ്റയ്ക്കാണെന്നും അദ്ദേഹത്തിന് ധാരാളം ജോലികള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും കൂടെ ഇവർ പറഞ്ഞു. ആളുകള്‍ തന്നെ അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്ന് തനിക്കറിയാം, എന്നാല്‍ അദ്ദേഹത്തിന് സഹായം ആവശ്യമാണെന്നും തനിക്കറിയാം എന്നും ഈ സ്ത്രീ പറയുന്നു.

പൊതുജനം ഇത് കേള്‍ക്കുമ്പോൾ ചിരിക്കുമെന്ന കാര്യവും അവർക്കറിയാം. പക്ഷെ താന്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തോടുളള ബഹുമാനം കൊണ്ട് മാത്രമാണ്. മുമ്പ് വിവാഹിതയായിരുന്നു ഓം ശാന്തി. ആദ്യത്തെ വിവാഹത്തില്‍ 20 വയസ്സുളള ഒരു മകളുമുണ്ട്. ഒപ്പം ജയ്പൂരില്‍ ധാരാളം പണവും, സ്ഥലവും മറ്റും തനിക്കുണ്ടെന്നും അവയില്‍ കുറച്ച്‌ വിറ്റ് മോദിയ്ക് സമ്മാനങ്ങള്‍ വാങ്ങുമെന്നും പറഞ്ഞു. പ്രധാനമന്ത്രി തന്നെ കാണാന്‍ എത്തുന്നവരെ സമരം തുടരുമെന്നാണ് ശാന്തിയുടെ നിലപാട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News