Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 14, 2026 4:36 am

Menu

Published on July 5, 2014 at 2:46 pm

വിട്ടുമാറാത്ത പല്ലുവേദനയെ തുടർന്ന് 58 കാരി അഞ്ചു നില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

womansuicide-to-suffering-years-of-agonising-pain-in-her-face-caused-by-toothache

വിട്ടുമാറാത്ത കഠിനമായ പല്ലുവേദന സഹിക്കാൻ വയ്യാതെ 58 കാരി അഞ്ചു നില കെട്ടിടത്തിൽ നിന്ന് കാർ പാർക്കിന് മുകളിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ജാനറ്റ് വാർബർട്ടൻ എന്ന രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയാണ് മരിച്ചത്. അഞ്ചു വർഷമായി ജാനറ്റ് പല്ലു വേദന സഹിക്കുകയാണ്.ഇത് മൂലം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും അവർക്ക് കഴിഞ്ഞിരുന്നില്ല. വേദന മൂലം അനേകം പല്ലുകൾ ഒഴിവാക്കേണ്ടിയും വന്നിട്ടുണ്ട്. പല്ലു വേദനയെ കുറിച്ച് സ്ത്രീയുടെ ഭർത്താവ് ബ്ലാക്പൂളിലുള്ള ഡെൻറിസ്റ്റിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ വേദനയുണ്ടാകാനുള്ള കാര്യങ്ങളെ കുറിച്ചും പല്ല് വേദനയുണ്ടാകുകയാണെങ്കിൽ ഒരു സർജറി നടത്തണമെന്നും ഡോക്ടർ അയാളോട് പറഞ്ഞു. പിന്നീട് പല്ല് വേദന സഹിക്കാതെ വന്നപ്പോൾ യുവതി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ സമയം സ്ത്രീയുടെ ഭർത്താവ് സ്ഥലത്തില്ലായിരുന്നു. പിന്നീട് എങ്ങനെ ആത്മഹത്യ ചെയ്യുമെന്നതിനെ കുറിച്ച് ജാനറ്റ് നെറ്റിൽ അന്വേഷിക്കുന്നത് കണ്ടതായി ജാനറ്റിൻറെ മരണ ശേഷം സഹോദരി കാരോൾ ക്ലെമെൻറ്സ് പറഞ്ഞു.

womansuicide 3

womansuicide 2

womansuicide 1


Credit : DAILYMAIL UK

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News