Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:35 pm

Menu

Published on September 2, 2017 at 4:32 pm

കേക്ക് മുറിച്ച് അവസാന സെല്‍ഫിയുമെടുത്ത് സുഹൃത്തുക്കൾ ആത്മഹത്യചെയ്തു.

women-take-selfies-holding-cup-of-poison-found-dead-in-indore

ഇന്‍ഡോര്‍ :കേക്ക് മുറിച്ച് അവസാന സെല്‍ഫിയുമെടുത്ത് സുഹൃത്തുക്കളായ രണ്ട് യുവതികൾ മരണത്തിലേക്ക് യാത്രയായി.കോള്‍ സെന്റര്‍ ജീവനക്കാരിയായ 25കാരി രചന ചൗധരിയും, 24കാരി തന്‍വി വസ്‌കലെയുമാണ് ആത്മഹത്യ ചെയ്തത്. ഇന്‍ഡോറിലെ വിജയ് നഗറിലാണ് സംഭവം നടന്നത്. രചന കോള്‍ സെന്ററിലെ ഡ്യൂട്ടിക്ക് ഹാജരാവാത്തതിനെ തുടർന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് താന്‍മാത്രമാണ് ഉത്തരവാദി എന്നും, ജീവിതം മടുത്തതിനാലാണ് ഇത്തരം ഒരു തീരുമാനത്തില്‍ എത്തിയതെന്നും,ഒരു മകളുടെ മരണത്തിനുശേഷം മാതാപിതാക്കള്‍ നടത്തുന്ന ചടങ്ങുകള്‍ പോലെയായിരിക്കണം തന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തേണ്ടതെന്നും,തന്റെ ശരീരം ഭര്‍ത്താവിന് ഏല്‍പ്പിക്കരുതെന്നും, രചനയുടെ ആത്മഹത്യകുറിപ്പില്‍ പറയുന്നുണ്ട് .

തന്‍വിയുടെ ആത്മഹത്യകുറിപ്പിൽ ജീവിതത്തിൽ ഞാൻ തോറ്റുപോയെന്നും തൻറെ മരണത്തിൽ കുടുംബാഗങ്ങള്‍ക്ക് ആര്‍ക്കും പങ്കില്ലെന്നും പറയുന്നുണ്ട്. വിഷം നിറച്ച കപ്പുമായിട്ടാണ് രണ്ടുപേരും ചേര്‍ന്ന് സെല്‍ഫിയെടുത്തത്. സംഭവം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച ഫോൺ ഇവർ മരിക്കുന്നതിന് മുമ്പ് ഫോർമാറ്റ് ചെയ്തിരുന്നു.അതിനാൽ വിഷം അടങ്ങിയ കോള കുടിക്കുന്നതിന്‍ തൊട്ട് മുന്‍പുള്ള സെല്‍ഫി മാത്രമാണ് ഇതിൽ നിന്നും കണ്ടെത്താനായത്. രണ്ട് ദിവസമായി രചന വീടിന് പുറത്തേക്ക് പോകാറില്ലെന്ന് താമസിക്കുന്ന വീടിൻറെ ഉടമസ്ഥൻ പറഞ്ഞു. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന ചില ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News