Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രണയത്തെ കുറിച്ച കാഴ്ച്ചപ്പാട് വ്യത്യസ്തമാണ്. ആണ്‍കുട്ടികള്‍ പറയുന്നതെല്ലാം പെണ്‍കുട്ടികള്‍ക്ക് വേദവാക്യമായിരിക്കും. പറയുന്നതെല്ലാം അവര്‍ പ്രാധാന്യത്തോടെ എടുക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്ത്താന്‍ എളുപ്പമാണ്. അതിനാല്‍ പ്രണയമാണെങ്കിലും അല്ലാത്തതാണെങ്കിലും കാര്യകാരണം സഹിതം മനസില്‍ വിലയിരുത്തിയ ശേഷമേ പുതിയ ബന്ധത്തിന് തുടക്കമിടാവൂ. വികാര വിചാരങ്ങള്‍ മനസിലുറപ്പിച്ച തീരുമാനത്തെ അതിജയിക്കുന്ന പക്ഷം ഭാവിയില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നിരാശരാകേണ്ടി വന്നേക്കും.അവരുമായി അടുക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും….
ഏതൊരു സ്ത്രീയും വിവാഹത്തിന് മുൻപ് തന്‍െറ പങ്കാളി എങ്ങനെയിരിക്കണമെന്ന ഒരു ചിത്രം തൻറെ മനസില്‍ വരച്ചിടണം. എന്തൊക്കെ ഗുണങ്ങള്‍ അയാളില്‍ വേണമെന്നും തന്‍െറ സ്വപ്നങ്ങള്‍ എങ്ങനെ പങ്കാളിയിലൂടെ യാഥാര്‍ഥ്യമാക്കാമെന്നും കൃത്യമായി മനസിലുറപ്പിക്കുക. എപ്പോഴും ആഗ്രഹങ്ങള്‍ മാറ്റികൊണ്ടിരിക്കുന്ന ചിലരുണ്ട്. അവരുടെ തെരഞ്ഞെടുപ്പ് തെറ്റായ രീതിയില്‍ മാത്രമേ അവസാനിക്കൂ. മനസിനെ പിടിവിടാതെ വിടരുതെന്നും എളുപ്പത്തില്‍ പ്രണയത്തില്‍ വീഴരുതെന്നും പറയുന്നതിനുള്ള പ്രധാന കാരണമാണ് ഇത്. മനസില്‍ വരച്ചിട്ട ഗുണങ്ങള്‍ക്കൊത്ത ഒരാളെ ലഭിച്ചാല്‍ അയാള്‍ക്കൊപ്പം സമയം ചെലവിടുക. നല്ലതെന്ന് തോന്നിയാല്‍ ഗൗരവതരമായ ബന്ധത്തിലേക്ക് നീങ്ങാം.
വിശ്വസിക്കാന്‍ കൊള്ളുന്നവരെ മാത്രം തെരഞ്ഞെടുക്കുക.ഇന്നുകാണുന്ന മിക്ക പുരുഷന്‍മാരും പങ്കാളിയോട് വിശ്വസ്തതയുള്ളവരായിരിക്കില്ല. എന്തെങ്കിലുമൊക്കെ ഒളിക്കുന്നയാളായിരിക്കും. അതുകൊണ്ടുതന്നെ ഏറെ സമയമെടുത്ത് നല്ലതും ചീത്തതും മനസിലാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ.ബന്ധങ്ങളുടെ തുടക്കം ആവേശവും പ്രസരിപ്പും നിറഞ്ഞതായിരിക്കും. അതുകൊണ്ട് തെറ്റുകുറ്റങ്ങളും ഒന്നും നോക്കാതെ പങ്കാളിയുടെ പിന്നാലെ കൂടുന്ന അവസ്ഥ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ വിഷമത്തിന് കാരണമായേക്കും. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുക.
ശാരീരികമായ ആകര്‍ഷണത്തിന് ഊന്നല്‍ കൊടുക്കരുത്. ഒരു പക്ഷേ എത്രയോ പേരെ ആ ശരീരം നേരത്തെ ആകര്‍ഷിച്ചിരിക്കാം . ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന സുദൃഷമായ ബന്ധത്തിന് ഒരിക്കലും ശാരീരിക ആകര്‍ഷണം മാത്രം പോര. അതുകൊണ്ട്തന്നെ ഹൃദയവും മനസും കൈമാറുന്നതിന് മുമ്പ് അല്‍പ്പം വിലയിരുത്തുന്നത് നന്നായിരിക്കും.
മറ്റൊരു പ്രണയം തകര്‍ന്നിരിക്കുമ്പോള്‍ ആശ്വാസവുമായി വരുന്നവരെ ഒറ്റയടിയ്ക്ക് വിശ്വസിക്കരുത്. ചിലപ്പോള്‍ അയാള്‍ മുതലെടുക്കാന്‍ ഇറങ്ങിയതാകാം. അതിനാല്‍ ശ്രദ്ധയോടെ ഇത്തരക്കാരെ കൈകാര്യം ചെയ്യുക.
സുന്ദരന്‍മാരായ പയ്യന്‍മാരുടെ പുറംമോടിയില്‍ മയങ്ങി പ്രണയത്തില്‍ വീഴുന്നവരുണ്ട്. അവരുമായുള്ള ബന്ധം തകര്‍ന്നാല്‍ മാനസികമായി തകര്‍ന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും കാണാം. കാമുകന്‍ നിങ്ങളെ ആത്മാര്‍ഥമായി പ്രണയിക്കുന്നി ല്ലെന്ന് കണ്ടാല്‍ ഒരിക്കലും ആ ബന്ധം സന്തോഷത്തിലേക്ക് എത്തില്ല. ചില സ്ത്രീകള്‍ വീണ്ടും പ്രതീക്ഷയുമായി ബന്ധം തുടരാറുണ്ട്. ഒരു നിമിഷത്തെ ആഗ്രഹം കൊണ്ടോ ജീവിതത്തിലെ ഒറ്റപ്പെടല്‍ മൂലമോ ഒരു ബന്ധത്തില്‍ ചാടരുത്. മറിച്ച് മനസിന് പിടിച്ച ഒരാളെ കണ്ടുമുട്ടിയാല്‍ ഒരു പങ്കാളിയില്‍ നാം പ്രതീക്ഷിക്കുന്ന ഗുണങ്ങള്‍ അയാളിലുണ്ടോയെന്ന് സ്വയം മനസിലാക്കി മാത്രം തീരുമാനമെടുക്കുക.
തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ചേരാത്തവരുമായി ബന്ധപ്പെട്ട് ഒരിക്കലും സമയം പാഴാക്കരുത്. ഏത് തരത്തിലുള്ള പങ്കാളിയെയാണ് തനിക്ക് വേണ്ടതെന്ന് തീരുമാനിക്കാത്തവര്‍ ആണ്‍കുട്ടികളുടെ പുറംമോടിയിലെ സ്നേഹത്തില്‍ കുടുങ്ങിപ്പോകും. പുരുഷന്‍െറ ആകര്‍ഷകത്വവും മനോഹരമായ മുഖവുമാകരുത് പ്രണയത്തിനുള്ള മാനദണ്ഡം. മറിച്ച് നല്ല വ്യക്തിത്വ ഗുണങ്ങളായിരിക്കണം. എടുത്ത് ചാടി ഒരു തീരുമാനമെടുക്കാതെ തന്‍െറ മനസിനൊത്തയാള്‍ ഇന്നല്ലെങ്കിൽ നാളെ തന്‍െറ മുന്നിലത്തെുമെന്ന പ്രതീക്ഷയുമായി ജീവിക്കുക.
ഓരോ ബന്ധവും സന്തോഷപ്രദവും വിജയപ്രദവും ആകാന്‍ ചില കാര്യങ്ങള്‍ പരമപ്രധാനമാണ്. പരസ്പരം വിശ്വസിച്ച് ചെറിയ ചെറിയ സംഭാഷണങ്ങളിലൂടെ അന്യോന്യം മനസിലാക്കുക. ഇതിന് ശേഷം പൊതുവായുള്ള താല്‍പ്പര്യങ്ങള്‍ മനസിലാക്കുക. ഇവ വിലയിരുത്തിയ ശേഷം മാത്രം പരസ്പരം പ്രണയം കൈമാറുക.
Leave a Reply