Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:10 pm

Menu

Published on November 23, 2015 at 3:56 pm

ഇനി ജോലിസ്ഥലത്തും ഫേസ്ബുക്ക് ചാറ്റ് ചെയ്യാം…!!

work-chat-is-facebooks-new-messenger-to-chat-with-office-colleagues

ഇനി ജോലിസ്ഥലത്തും ഫേസ്ബുക്ക് ചാറ്റ് ചെയ്യാം…ഇതിന് നിങ്ങളെ സഹായിക്കുന്ന പുതിയ   സംവിധാനം   ഫേസ്ബുക്ക് അവതരിപ്പിച്ച്  കഴിഞ്ഞു.വര്‍ക്ക് ചാറ്റ് എന്ന പേരില്‍ മെസ്സഞ്ചറിന് സമാനമായ ആപ്ലിക്കേഷനാണ്  ഫേസ്ബുക്ക്  അവതരിപ്പിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ജോലി ആവശ്യത്തിനായി പരസ്പരം ചാറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുന്നത്. ഫേസ്ബുക്ക് അറ്റ്‌ വർക്ക് എന്ന സേവനം ഉപയോഗിക്കുന്ന കമ്പനികളിലെ സഹപ്രവർത്തകർക്ക് ഈ ചാറ്റ് ആപ്പ് ഉപയോഗിക്കാം.ഫേസ്ബുക്ക് അറ്റ്‌ വർക്ക് ലോഗിൻ ഉപയോഗിച്ചാണ് ഈ ചാറ്റ് ഉപയോഗിക്കേണ്ടത്.ഫേസ്ബുക്ക്  മെസഞ്ചറുമായി കാര്യമായ സാമ്യം വർക്ക് ചാറ്റിനുണ്ട്. സഹപ്രവർത്തകർക്ക് പരസ്പരം മെസ്സേജ്, ചിത്രങ്ങൾ,ലൊക്കേഷൻ, സ്റ്റിക്കറുകൾ എന്നിവ അയയ്ക്കാം. ഒപ്പം തന്നെ ജോലി സ്ഥാപനത്തിലെ വിവിധ വിഭാഗങ്ങൾക്ക് വ്യത്യസ്തമായ ഗ്രൂപ്പുകൾ തുടങ്ങാനും കഴിയും. ഇതിനെല്ലാം പുറമേ പരസ്പരം VoIP കോൾ ചെയ്യാനും സൗകര്യമുണ്ട്. ചാറ്റ് ഹെഡുകൾ മെസഞ്ചറിലെ പോലെ ഇവിടെയുമുണ്ട്.നിലവിലിത് ആൻഡ്രോയിഡ് ഫോണുകളിൽ ആണ് ലഭ്യമാകുന്നത്.ജനുവരിയില്‍ ആരംഭിച്ച വര്‍ക്ക് ചാറ്റ് പരീക്ഷണ ശേഷം 300 കമ്പനികള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന വര്‍ക്ക് ചാറ്റിന്റെ ഐഒഎസ് പതിപ്പ് അടുത്തുതന്നെ ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News