Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങൾ മൊബൈൽ ഫോണ്‍ വഴി പ്രണയ സല്ലാപങ്ങൾ നടത്തുന്നവരാണോ? എങ്കിൽ ഇനി മുതല്‍ സൂക്ഷിച്ചു വേണം ഫോണില്‍ പ്രണയസല്ലാപം നടത്താന്‍. അതും ഔദ്യോഗിക ഫോണിലൂടെയാണെങ്കില്‍ സൂക്ഷിക്കുക. സ്മാര്‍ട്ട് ഫോണിലെ ഡേറ്റിങ് ആപ്പുകള്‍ വഴി പ്രണയം പങ്കിടുന്നവരുടെ എല്ലാ വിവരങ്ങളും ചോര്‍ത്തിയെടുക്കാനുള്ള സാധ്യതയേറെയാണെന്ന് ഐബിഎം നടത്തിയ പഠനത്തിൽ കണ്ടെത്തി. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള 26 ഡേറ്റിങ് ആപ്പുകളില്‍ ഇത്തരത്തിൽ അപകടമുണ്ടെന്നാണ് അവർ കണ്ടെത്തിയിട്ടുള്ളത്. ഔദ്യോഗികഫോണില്‍ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവർ തങ്ങളുടെയും, ജോലി ചെയ്യുന്ന കമ്പനികളുടെയും രഹസ്യ വാതില്‍ തുറന്നിടുകയാണെന്ന് ഐബിഎം പറയുന്നു. പഠനം നടത്തിയ പകുതിയിലേറെ കമ്പനികളിലെയും ജീവനക്കാര്‍ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. അതിനാൽ ഇനി മുതൽ പ്രണയ സല്ലാപം നടത്തുന്നത് നിങ്ങളുടെ ഫോണിലായിരിക്കണം. ഓഫീസ് ഫോണിലാണെങ്കില്‍ നിങ്ങളുടെ പ്രണയ സല്ലാപം ഹാക്കര്‍മാര്‍ ചിലപ്പോൾ ചോർത്താൻ സാധ്യതയുണ്ട്.
Leave a Reply