Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 1:39 pm

Menu

Published on July 5, 2013 at 3:43 pm

ലോകാവസാനം – എന്ന് ? എങ്ങനെ ?

world-end-how-when

മനുഷ്യന്‍ ചിന്തിച്ചു തുടങ്ങിയ കാലം മുതൽ ഉയര്‍ന്നുവന്ന ചോദ്യമാണ് ‘ഭൂമി എങ്ങനെയുണ്ടായി’ എന്നത്.എന്നാൽ ഇന്ന് ഏവരും ഭീതിയോടെ ഓര്‍മ്മിക്കുന്ന ഒരു വിഷയമാണ്‌ ലോകാവസാനം .മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം പലതവണ ലോകാവസാനം പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ലോകവസാനത്തെക്കുറിച്ചുള്ള പുതിയ അറിവുകളുമായി സ്‌കോട്‌ലാന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസിലെ ഗവേഷകര്‍ രംഗത്തെത്തി.എല്ലാ ജീവജാലങ്ങളും സസ്യലതാദികളും എ ഡി 2000002013ല്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടും എന്നാണ് ശാസ്ത്രലോകത്തിൻറെ പുതിയ വെളിപ്പെടുത്തൽ .വളരെ ചെറിയ വിഷാണുപ്രാണികള്‍ മാത്രമേ ആ സമയം ഭൂമുഖത്ത് ശേഷിക്കുകയുള്ളു ഗവേഷകര്‍ പറയുന്നു. പ്രളയമോ ,ഉല്‍ക്കാപതനമോ അല്ല ലോകാവസാനത്തിന് കാരണം മനുഷ്യന്‍ തന്നെയായിരിക്കുമെന്നാണ് ശാസ്ത്രത്തിൻറെ പുതിയ കണ്ടെത്തൽ.ഹരിതഗൃഹ വാതകങ്ങളാണ് ലോകാവസാനത്തിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തന്നെയാണ്. പ്രായമേറുന്നതോടെ സൂര്യൻറെ ചൂട് കൂടും.ഇത് ഭൂമുഖത്തിന്റെ ഘടനയെയും ജലവിതാനത്തെയും താറുമാറാക്കും. കടുത്തചൂട് രാസപ്രക്രിയകള്‍ക്ക് കാരണമാവും. മഴയെന്നത് സങ്കല്‍പം മാത്രമാവും.സമുദ്രങ്ങള്‍ വറ്റിത്തീരുന്നതോടെ ഒരുതരത്തിലുമുളള ജീവന്‍ സാധ്യമല്ലാത്ത മരുഭൂമിയായി നമ്മുടെ ലോകം മാറുമെന്നാണ് ഗവേഷകര്‍ പറയുന്നത് .

Loading...

Leave a Reply

Your email address will not be published.

More News