Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒറ്റ ദിവസം കൊണ്ട് ഫ്ലിപ്പ്കാര്‍ട്ടും സ്നാപ് ഡീലും നേടിയത് ലോക റെക്കോർഡ് . കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക ഓഫര്‍ കച്ചവടത്തിലൂടെയാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയുടെ ജാതകം തന്നെ മാറ്റിമറിക്കുന്ന ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത്. 10 മണിക്കൂറിനുള്ളില്‍ ഫ്ലിപ്പ്കാര്‍ട്ട് 100 മില്യണ്‍ അഥവ 600 കോടി രൂപയ്ക്കുള്ള പ്രോഡക്ടും, സ്നാപ്പ് ഡീല്‍ 2 മിനുട്ടില്‍ 1കോടി രൂപയുടെ സാധനങ്ങളും വിറ്റതായി അവകാശപ്പെടുന്നു. വൻ വിലക്കുറവിൽ നടത്തിയ വില്‍പ്പനയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി വലിയ രീതിയില്‍ ഉപഭോക്താക്കള്‍ പ്രവേശിച്ചതോടെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വെബ്‌സൈറ്റ് തകരുകയായിരുന്നു. രാവിലെ എട്ടു മണിക്ക് തുടങ്ങിയ വില്‍പ്പന രണ്ടു മണിയായപ്പോഴേക്കും ട്രാഫിക് കൂടി സെറ്റ് തകർന്നു. ആദ്യ ആറു മണിക്കൂറില്‍ മൂന്നു ലക്ഷം ഓഡറുകള്‍ ലഭിച്ചു. ഇതിനും മുകളിലേക്ക് ഓഡറുകള്‍ കയറിയതോടെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത്. ഗൃഹോപകരണങ്ങള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, മൊബൈല്‍, ലാപ്‌ടോപ്പ്, തുടങ്ങി 70 വിഭാഗങ്ങളിലായിരുന്നു വില്‍പ്പന. ക്രേസി ഡീല്‍ എന്ന പേരില്‍ വന്‍ പരസ്യങ്ങളിലൂടെയായിരുന്നു വിൽപ്പന നടത്തിയിരുന്നത്.
Leave a Reply