Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്ലഡ്ഹൗണ്ട് എസ്എസ്‌സി എന്ന സൂപ്പര്‍സോണിക് കാര്‍ എത്തുന്നു. മണിക്കൂറില്‍ 1609 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന കാര്‍ വികസിപ്പിച്ചത് ബ്രിട്ടീഷ് സര്‍ക്കാറിന്റെ സഹായത്തോടെ സ്‌കോട്ടിഷ് വ്യവസായിയും അതിവേഗ കാറോട്ടക്കാരനുമായ റിച്ചാര്‍ഡ് നോബിളാണ്. ജെറ്റ് എന്‍ജിനും റോക്കറ്റ് എന്‍ജിനും ഘടിപ്പിച്ച കാറാണിത്. സെപ്തംബര്‍ 24നായിരിക്കും കാര്‍ ആദ്യമായി രംഗത്ത് എത്തിക്കുക.
കാണുവാന്‍ ഒരു പെന്‍സിലിനെ പോലുള്ള കാറിന്റെ നിര്‍മ്മാണം 2008 ലാണ് തുടങ്ങിയത്. ലണ്ടനിലെ സയന്‍സ് മ്യൂസിയവുമായി ബന്ധപ്പെട്ടാണ് കാറിന്റെ നിര്‍മ്മാണം നടന്നത്. 2016 ഒടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടം നടത്താന്‍ സാധിക്കും എന്നാണ് കാര്‍ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ കരയിലെ വാഹനത്തിന്റെ വേഗ റെക്കോര്‍ഡ് 1997 ല്‍ തീര്‍ത്തതാണ്, ‘ത്രസ്റ്റ് എസ്എസ്‌സി’ എന്ന സൂപ്പര്‍ സോണിക് കാര്‍ 1228 കിലോമീറ്റര്‍ വേഗതയിലാണ് ഓടിയത്.
Leave a Reply