Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:10 pm

Menu

Published on August 23, 2017 at 11:34 am

ലോകത്തിലെ ഏറ്റവും വലിയ സമൂസ; ഭാരം 153 കിലോ

worlds-biggest-samoosa

ലോകത്തിലെ ഏറ്റവും വലിയ സമൂസ ലണ്ടനിൽ ഒരുങ്ങിയിരിക്കുന്നു. ഭാരം 153.1 കിലോ. ഇതോടെ ലോകറെക്കോർഡ് നേടിയിരിക്കുകയാണ് ഈ സമൂസയും ഇതുണ്ടാക്കിയ പാചകക്കാരും. ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകരാണ് ഈ ഭീമൻ സമൂസ ഉണ്ടാക്കി റെക്കോർഡ് സൃഷ്ടിച്ചത്.

കിഴക്കന്‍ ലണ്ടനിലെ ഒരു പള്ളിയില്‍ പന്ത്രണ്ടു മുസ്‌ലിം എയ്ഡ്‌സ് ചാരിറ്റി പ്രവർത്തകർ ചേർന്നാണ് ഈ സമൂസ തയ്യാറാക്കിയത്. ഇതിനായി പ്രത്യേകം ഒരു പാത്രവും നിർമ്മിച്ചിരുന്നു. ഈ പാത്രത്തിലായിരുന്നു ഈ ഭീമൻ സമൂസ പൊരിച്ചെടുത്തത്. 15 മണിക്കൂർ സമയമെടുത്തു ഈ സമൂസ പാകപ്പെടുത്താനും പൊരിച്ചെടുക്കാനും മറ്റുമായി.

സമൂസയ്ക്ക് വേണ്ടി കൂട്ട് ഒരുക്കിയപ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും പക്ഷെ പൊരിക്കുന്ന സമയത്ത് പൊട്ടിപ്പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു എന്ന് സമൂസക്ക് പിന്നിൽ പ്രവർത്തിച്ച ഫരീദ് ഇസ്‌ലാം പറഞ്ഞു. എന്നാൽ പൊരിച്ചു കഴിഞ്ഞപ്പോഴും യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും സമൂസയുടെ ത്രികോണ ആകൃതി നില നിർത്താൻ പറ്റി എന്നും ഗിന്നസ് റെക്കോർഡ് വിധികർത്താവായ പ്രവീണ്‍ പട്ടേല്‍ പറഞ്ഞു.

ഇത്രയും വലിയ ഒരു സമൂസ ഉണ്ടാക്കുമ്പോൾ ഉണ്ടായേക്കാവുന്ന അബദ്ധങ്ങളും പ്രശ്നങ്ങളും ഒന്നും തന്നെ ഇതിനു ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. സമൂസയുടെ രുചിയും ഗുണനിലവാരവും പരിശോധിച്ച ആളുകളുടെ റിപ്പോർട്ട് കൂടെ പോസിറ്റീവ് ആയതോടെ നിർമാതാക്കൾ സന്തോഷത്തിലായി.

എന്തായാലും ഭീമൻ സമൂസയെന്ന തങ്ങളുടെ റെക്കോർഡ് ദൗത്യം വിജയകരമായതിന്റെ സന്തോഷത്തിലാണ് ഈ സംഘാടകര്‍. റെക്കോർഡ് നേടിയതിനു ശേഷം സമൂസ പ്രദേശവാസികൾക്ക് വിതരണം ചെയ്യുകയുണ്ടായി. മുമ്പ് 2012ൽ ഇംഗ്ലണ്ടിൽ തന്നെ ബ്രാഡ്ഫോര്‍ഡ് കോളേജ് നിർമിച്ച 110.8 കിലോ ഭാരമുള്ള സമൂസയായിരുന്നു ഇതുവരെ നിലവിലുള്ള ഗിന്നസ് റെക്കോർഡ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News