Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 12:54 am

Menu

Published on December 7, 2015 at 4:31 pm

സ്മാര്‍ട്ട്‌ഫോണ്‍ ഇനി സോപ്പിട്ട് കഴുകാം…!!

worlds-first-washable-smartphone-to-debut-in-japan

സ്മാര്‍ട്ട്‌ഫോണില്‍ പൊടി പിടിച്ചാലോ ചെളി പുരണ്ടാലോ ഇനി അതോർത്ത്ടെൻഷനടിക്കേണ്ട . സോപ്പ് ഉപയോഗിച്ച് ഫോണ്‍ കഴുകാം…അതെ ,സംഗതി  സത്യമാണ്..! സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാവുന്ന ഫോണുമായെത്തിയിരിക്കുകയാണ് ക്യൊസെറ എന്ന ചൈനീസ് കമ്പനി. ഡിഗ്‌നോ റഫ്‌റെ എന്നാണ് ഫോണിന്റെ പേര്. 1300 മിനിറ്റ് ബാറ്ററി ചാര്‍ജും മികച്ച റസല്യൂഷന്‍ ക്യാമറയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.ആന്‍ഡ്രോയിഡ് 5.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണ്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കാം എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ചെളി വൃത്തിയാക്കാമെന്നത് മാത്രമല്ല, ഫോണില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന ബാക്ടീരിയകളെയും കളയാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഏകദേശം 30000 രൂപയാണ് ഫോണിന്റെ വില. ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എത്തുമോയെന്ന് വ്യക്തമല്ല.ഡിസംബര്‍ 11 ന് ഫോണ്‍ വിപണിയിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News