Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 8:31 pm

Menu

Published on November 11, 2016 at 2:31 pm

സ്രാവിന്റെ മുട്ട, കൊഞ്ച്, കടല..7 ലക്ഷം രൂപ വിലയുള്ള പൂച്ചഭക്ഷണം….

worlds-most-expensive-cat-food-comes-at-an-eye-watering-price

വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മീന്‍ മുള്ളും ചിക്കന്‍ കാലുമൊക്കെ പൂച്ചക്ക് കൊടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എങ്കിലും ചിലരെങ്കിലും കയ്യിലെ കാശ് മുടക്കി പൂച്ചകള്‍ക്ക് പോഷകാഹാരവും ഇഷ്ടഭക്ഷണവുമൊക്കെ വാങ്ങി നല്‍കാറുണ്ട്. എങ്കിലും പൂച്ചകള്‍ക്കുള്ള ഭക്ഷണത്തിനായി ഏകദേശം എത്ര രൂപ നീക്കിവെക്കും നിങ്ങള്‍ ?സ്രാവിന്റെ മുട്ട, സ്‌കോട്ടിഷ് മത്സ്യം, കൊഞ്ച്. ഞണ്ട്, സ്പാനിഷ് കടല. ലിസ്റ്റ് ഇനിയുമുണ്ട്. ലിസ്റ്റ് കേട്ടിട്ട് ഏതോ ഹോട്ടലിലെ മെനുവാണെന്ന് കരുതിയോ? എങ്കില്‍ തെറ്റി !പൂച്ചകള്‍ക്കുള്ള ഭക്ഷണകിറ്റിലെ ഐറ്റംസാണ്. ബ്രിട്ടനിലാണ് ഈ ആഢംബര പൂച്ചക്കിറ്റ് വിപണിയിലെത്തിയത്. കിറ്റിലെ ഐറ്റംസ് മാത്രമല്ല, വിലയും ആഢംബരം തന്നെ. എത്രയെന്നോ? 9000 പൗണ്ട്.്അതായത് ഏകദേശം 7, 57, 980 ഇന്ത്യന്‍ രൂപ.മത്സ്യമാംസാദികള്‍ക്ക് പുറമെ ശതാവരിച്ചെടിയും പാലും കുങ്കുമപ്പൂവും വരെ കിറ്റിലുണ്ട്. ജനി്തകമാറ്റം വരുത്തിയ ഭക്ഷണങ്ങളൊന്നും കിറ്റിലില്ല.ഇതൊക്കെ കണ്ടാല്‍ പൂച്ചകള്‍ക്ക് മാത്രമല്ല, പൂച്ചയുടെ ഉടമസ്ഥര്‍ക്കും നാവില്‍ വെള്ളമൂറുമെന്നുറപ്പ്. ഓര്‍ഡര്‍ ചെയ്താല്‍ കിറ്റ് വീട്ടിലെത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യുകെയിലുള്ള ഓര്‍ഡറുകള്‍ക്ക് ഡെലിവറി ചാര്‍ജ് ഉണ്ടാകില്ല.ഗ്രീന്‍ പാന്‍ട്രിയാണ് ബ്രി്ട്ടീഷ് ബാങ്കെറ്റ് എന്ന പേരില്‍ കിറ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. വിഐപികളുടെയും സെലിബ്രിറ്റികളുടെയും ആവശ്യപ്രകാരമാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്.വളര്‍ത്തുപൂച്ചകള്‍ക്കും പട്ടികള്‍ക്കുമായി വേറെയും കിറ്റുകള്‍ ഗ്രീന്‍ പാന്‍ട്രി പുറത്തിറക്കുന്നുണ്ട്. ബ്രിട്ടീഷ് ബാങ്കെറ്റ് സമ്പന്നരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും സാഥധാരണക്കാര്‍ക്ക് മറ്റു കിറ്റുകള്‍ ലഭ്യമാണെന്നും അധികൃതര്‍ പറയുന്നു. സീഫുഡ് ആണ് പൂച്ചകള്‍ക്കുത്തമം. അതിനാലാണ് അത്തരം ഭക്ഷണം കിറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും ഗ്രീന്‍ പാന്‍ട്രി വ്യക്തമാക്കി. ഏകദേശം രണ്ട് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കും പഠനത്തിനും ശേഷമാണ് കിറ്റ് തയ്യാറാക്കിയത്.

Loading...

Leave a Reply

Your email address will not be published.

More News