Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ഏറ്റവും വിലയേറിയ ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ..?എങ്കിൽ 25 ലക്ഷം രൂപ മുടക്കേണ്ടിവരും.അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാര്‍ ആണ് ലോകത്തെ ഏറ്റവും വിലയേറിയ ഭക്ഷണമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഇതൊരു തരം ചമ്മന്തിയാണ്. അല്‍ബിനോ മത്സ്യത്തിന്റെ മുട്ട കൊണ്ടുണ്ടാക്കുന്ന ഭക്ഷണ വിഭവമാണിത്. ഒരു ടീസ്പൂണിന് 25 ലക്ഷം ഇന്ത്യന്‍ രൂപയാണ് ഇതിന്റെ വില. ഇറാനിലെ തെക്കന്‍ കാസ്പിയന്‍ കടലില്‍ മാത്രം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരിനം മത്സ്യമാണ് അല്‍ബിനോ. ഭക്ഷണത്തിന്റെ രുചിക്കായി മുട്ടയോടൊപ്പം 22 കാരറ്റ് സ്വര്‍ണവും ചേര്‍ക്കുന്നുണ്ട്. ഇതാണ് ഭക്ഷണത്തിനെ ലോകത്തിലേ ഏറ്റവും വിലയേറിയ ഭക്ഷണം ആക്കുന്നത്. ഒരു കിലോ കവിയാറിന് 3 ലക്ഷം ഡോളറാണ് വില. ഏകദേശം രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ. റൊട്ടിക്കുമൊപ്പം കഴിക്കാന്‍ ഉത്തമമായ ഭക്ഷണമാണ് വൈറ്റ് ഗോള്‍ഡ് കവിയാര്‍. ലോകത്തെ മികച്ച റെസ്‌റ്റോറന്റുകളിലെ തീന്‍മേശയില്‍ മാത്രമേ അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാര്‍ ലഭിക്കുകയുള്ളൂ. ഒരു കിലോ കവിയാറിന് 3 ലക്ഷം ഡോളറാണ് വില. ഏകദേശം രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ.സ്വര്‍ണം ചേര്‍ക്കാത്ത വൈറ്റ് കവിയാറിന് 250 ഗ്രാമിന് 6,250 യൂറോ നല്‍കേണ്ടി വരും. ഏകദേശം നാല് ലക്ഷം ഇന്ത്യന്‍ രൂപ. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിലുള്ള മത്സ്യകര്‍ഷകനായ വാല്‍ട്ടര്‍ ഗ്രുല്ലും മകന്‍ പാട്രിക്കുമാണ് വൈറ്റ് ഗോള്‍ഡ് കവിയാറിന്റെ ആദ്യ പാചകക്കാര്‍.
–
–
–
–
Leave a Reply