Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:08 pm

Menu

Published on November 14, 2016 at 2:23 pm

86 ലക്ഷം വിലയുള്ള ഹെഡ്‌സെറ്റ്..!!

worlds-most-expensive-headphone

ബസ് സ്റ്റാന്‍ഡിലോ റെയില്‍വേ സ്‌റ്റേഷനിലോ നോക്കുക, പത്തില്‍ 7 പേരുടെ ചെവിയിലും കാണും ഇയര്‍ഫോണ്‍. യാത്രക്കിടയില്‍ പലരുടെയും ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളുടെ ലിസ്റ്റില്‍ ഇയര്‍ഫോണ്‍ ഇടംപിടിച്ചുകഴിഞ്ഞു. ഇയര്‍ഫോണ്‍ പ്രേമം കണക്കിലെടുത്ത് ഫ്‌ലിപ്കാര്‍ട്ട് അടക്കമുള്ള ഓണ്‍ലൈന്‍ സ്‌റ്രോറുകളും ഇയര്‍ഫോണുകളുടെ വില്‍പ്പനക്ക് പ്രത്യേക സെഗ്മെന്റുകള്‍ ആരംഭിച്ചിട്ടുണ്ട്, പ്രത്യേകം ഓഫറുകളും. 500 രൂപയെങ്കിലും മുടക്കണം, അത്യാവശ്യം നല്ലൊരു ഹെഡ്‌സെറ്റിന്. 100 രൂപ മുതല്‍ ഇവ ലഭ്യമാണെങ്കിലും കേടുവരാനുള്ള സാധ്യത കൂടുതലാണ്. ഗുണനിലവാരമുള്ള നല്ല ഹെഡ്‌സെറ്റ് വേണമെന്ന് നിര്‍ബന്ധമുള്ളര്‍ക്ക് വേണ്ടി മാത്രം വിപണിയിലെത്തിച്ച ഗാഡ്ജറ്റാണ് എംഎസ്ബി സെലക്ട് ഡിഎസി. ഡിജിറ്റല്‍ ടു അനലോഗ് കണ്‍വെര്‍ട്ടര്‍ എന്നതിന്റെ ചുരുക്കമാണ് ഡി എ സി. എംഎസ്ബി കമ്പനി സെലക്ട് എന്ന പേരിലിറക്കിയ ഡിഎസിയുടെയും ഹെഡ്‌ഫോണ്‍ ആംപ്ലിഫയര്‍ സെറ്റിന്റെയും വില കേട്ടാല്‍ ഞെട്ടും.

1,30,000 ഡോളര്‍, അതായത് 86 ലക്ഷം രൂപ!ആദ്യം ഡിജിറ്റല്‍ ടു അനലോഗ് കണ്‍വെര്‍ട്ടര്‍ എന്താണെന്ന് മനസ്സിലാക്കാം. ഡിജിറ്റല്‍ രീതിയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഓഡിയോ ശകലങ്ങളെ അനലോഗ് ഓഡിയോ സിഗ്നലാക്കി ഹെഡ്‌ഫോണുകളിലേക്ക് അയക്കുക എന്നതാണ് ഡിജിറ്റല്‍ ടു അനലോഗ കണ്‍വെര്‍ട്ടറുകള്‍ ചെയ്യുക. ആംപ്ലിഫയര്‍ കൂടിയുള്ള ഹെഡ്‌ഫോണ്‍ ആണെങ്കില്‍ ഓഡിയോയുടെ നിലവാരം കുറച്ചുകൂടു മെച്ചപ്പെടും. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുമ്പോഴുള്ള സൂക്ഷ്മാംശങ്ങളെല്ലാം അത് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുമ്പോള്‍ നഷ്ടപ്പെടാറുണ്ട്. അങ്ങനെ നഷ്ടപ്പെടുന്ന അംശങ്ങള്‍ വീണ്ടെടുക്കാനാണ് അവ അനലോഗ് തീരിയിലേക്ക് മാറ്റുന്നത്. ഒരു പാട്ട് ഡിജിറ്റല്‍ വെര്‍ഷനിലും അനലോഗ് വെര്‍ഷനിലും കേട്ടാല്‍ മാത്രമെ രണ്ടിന്റെയും വ്യത്യാസം മനസ്സിലാകൂ.

5000 രൂപ മുതല്‍ ഡിജിറ്റല്‍ ടു അനലോഗ് കണ്‍വെര്‍ട്ടറുകള്‍ കിട്ടാനുണ്ട്. പ്രവര്‍ത്തനമികവ് കൂടുന്നതിനനുസരിച്ച് ഇവയുടെ വിലയും കൂടും.ലണ്ടനില്‍ നടക്കുന്ന കാന്‍ജാം ഓഡിയോ എക്‌സ്‌പോയിലാണ് എംഎസ്ബി സെലക്ട് ഡിഎസി 2 അവതരിപ്പിച്ചത്. കാഴ്ചയില്‍ സാധാരണ ഹെഡ്‌ഫോണില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല ആംപ്ലിഫയര്‍ ഹെഡ്‌ഫോണിന്. രണ്ടര ലക്ഷം രൂപ മുടക്കി ആരെങ്കിലും ഹെഡ്‌ഫോണ്‍ വാങ്ങുമോ എന്നൊന്നും ചോദിക്കരുത്. 60 ലക്ഷം മുടക്കി ഡിഎസി വാങ്ങുന്നവര്‍ 25 ലക്ഷം കൂടി ചെലവാക്കി ഹെഡ്‌ഫോണും വാങ്ങുമെന്ന് കമ്പനിക്കറിയാം. സംഗീതത്തിലെ ഓരോ ചെറുഭാവവും അതിസൂക്ഷ്മമായി ആസ്വദിക്കാന് ഈ ഗാഡ്ജറ്റ് അവസരമൊരുക്കുമെന്ന് നിര്‍മാതാക്കളായ എംഎസ്ബി അവകാശപ്പെടുന്നു.

16 ഡിജിറ്റല്‍ ടു അനലോഗ് കണ്‍വെര്‍ട്ടറുകളാണ് ഇതിലുള്ളത്. അതിലൂടെയെല്ലാം കടന്നുപോയി പാട്ട് മുഴുവന്‍ അനലോഗ് രൂപത്തിലേക്ക് മാറാന്‍ അല്‍പം സമയമെടുക്കും.അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്ബി ടെക്‌നോളജി കോര്‍പ്പറേഷന്‍ 30 വര്‍ഷമായി ഓഡിയോ വ്യവസായ രംഗത്തുണ്ട്. ആദ്യകാലത്ത് സി ഡി പ്ലെയറുകളും കമ്പനി വിപണയിലെത്തിച്ചിരുന്നു. ഇപ്പോള്‍ ഡിഎസികളുടെ നിര്‍മാണത്തിലാണ് കാര്യമായി ശ്രദ്ധിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News