Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

1. ദ റോക്ക്
റെസ്ലിങ്ങ് ലോകത്തും ഹോളിവുഡിലും ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നാണ് ദ റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ന്‍ ജോണ്‍സന്റേത്. 3.5 മില്ല്യണ്‍ ഡോളറുമായി ഏറ്റവും കൂടുതല്‍ വരുമാനമുള്ള റെസ്ലറാണ് ഇദ്ദേഹം.
റോക്കിന്റെ അച്ഛനും ഒരു പ്രൊഫഷണല്‍ റെസ്ലിങ്ങ് താരമായിരുന്നു. ഇതേ പാത പിന്തുടര്‍ന്നാണ് ഡ്വെയ്ന്‍ ജോണ്‍സണും wwe യിലെത്തുന്നത്. ആദ്യമൊന്നും ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഇദ്ദേഹം പിന്നീട് പീപ്പിള്‍സ് ചാമ്പ്യനെന്നറിയപ്പെടാന്‍ തുടങ്ങി.
9 തവണ wwe ചാമ്പ്യന്‍ഷിപ്പ് വിജയിച്ച ഇദ്ദേഹത്തിന്റെ ശ്രദ്ധ 2001 മുതലാണ് അഭിനയത്തിലേക്ക് തിരിയുന്നത്. തുടര്‍ന്ന് മുഴുവന്‍ സമയം സിനിമയില്‍ ശ്രദ്ധിച്ച ഡ്വെയ്ന്‍ ജോണ്‍സണ്‍ ഇടയ്ക്ക് റെസ്ലിങ്ങ് വേദികളിലേക്ക് തിരിച്ചെത്താറുണ്ടായിരുന്നു. പ്രസിദ്ധമായ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സീരീസിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

2. ജോണ്‍ സിന
wwe യിലെ ഏറ്റവും പരിചിത മുഖങ്ങളിലൊന്നായ ജോണ്‍ സിനയുടെ വാര്‍ഷിക വരുമാനം 2.75 മില്ല്യണ്‍ ഡോളറാണ്. നിലവിലെ യുണൈറ്റഡ് സ്‌റ്റേറ്റ് ചാമ്പ്യന്‍ കൂടിയാണ് ഇദ്ദേഹം. 2002ല്‍ അരങ്ങേറ്റം കുറിച്ച സിന റെസ്‌പെക്റ്റ്, നെവര്‍ ഗിവ് അപ് എന്നീ ടാഗ് ലൈനുകളും ജോണ്‍ സിനയെ ചുറ്റിപ്പറ്റി പ്രത്യക്ഷപ്പെടാറുണ്ട്.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. 15 തവണ wwe ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ച് റെക്കോര്‍ഡിട്ടയാളാണ് ജോണ്‍ സിന. കൂടാതെ അഞ്ച് തവണ യുണൈറ്റഡ് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പും ഇദ്ദേഹം വിജയിച്ചിട്ടുണ്ട്.

3. ട്രിപ്പിള്‍ എച്ച്
റെസ്ലിങ്ങ് ലോകത്ത് ഹണ്ടര്‍, ദ കിംങ് എന്നിങ്ങനെയും അറിയപ്പെടുന്ന പോള്‍ ലെവസ്‌ക്യു പ്രൊഫഷണല്‍ റെസ്ലിങ്ങില്‍ അരങ്ങേറ്റം കുറിച്ചിട്ട് 20 വര്‍ഷത്തിലേറെയാകുന്നു. wcw വില്‍ കരിയര്‍ ആരംഭിച്ച ശേഷമാണ് അദ്ദേഹം wweയില്‍ എത്തുന്നത്, തുടര്‍ന്നാണ് ട്രിപ്പിള്‍ എച്ച് എന്ന പേര് സ്വീകരിക്കുന്നതും.
എട്ടു തവണ wwe/wwf ചാമ്പ്യനും അഞ്ചു തവണ ഹെവി വെയ്റ്റ് ചാമ്പ്യനായതുമടക്കം 23 ലോക ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട് ട്രിപ്പിള്‍ എച്ച്. wwe സി..ഇ.ഒയുടെ മകള്‍ സ്റ്റെഫൈന്‍ മക്മഹോനുമായി പ്രണയത്തിലായ ഇദ്ദേഹം 2003ല്‍ വിവാഹിതനുമായി. ഇപ്പോള്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് ട്രിപ്പിള്‍ എച്ച്. 1.5 മില്ല്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം.

4. കേര്‍ട്ട് ആംഗിള്‍
നിലവില്‍ wwe ഫെഡറേഷന് പുറത്തുള്ള ഏറെ റെസ്ലറാണ് കേര്‍ട്ട് ആംഗിള്‍. 2008ല്‍ ഇദ്ദേഹം wwe വിട്ട് ടി.എന്‍.എയുടെ ഏറ്റവുമുയര്‍ന്ന പ്രതിഫലം നേടുന്ന താരമായി അവിടേക്ക് ചേക്കേറുകയായിരുന്നു. 5 ലക്ഷം യുഎസ് ഡോളറായിരുന്നു ടി.എന്‍.എയില്‍ കേര്‍ട്ട് ആംഗിളിന്റെ മാസവരുമാനം.
മാത്രമല്ല 1996ലെ റെസ്ലിങ്ങ് ഒളിംപിക്‌സ് മെഡല്‍ ജേതാവ് കൂടിയാണ് കേര്‍ട്ട് ആംഗിള്‍. ഒടിഞ്ഞ കഴുത്തുമായാണ് അദ്ദേഹം അന്ന് ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല കോളേജ് കാലഘട്ടത്തിലും റെസ്ലിങ്ങിലേര്‍പ്പെട്ടിരുന്നു ഏക റെസ്ലറുമാണ് ഇദ്ദേഹം. ecw വില്‍ റെസ്ലിങ്ങ് കരിയര്‍ തുടങ്ങി nwa യിലും പങ്കെടുത്ത ഇദ്ദേഹത്തെ അദ്യമൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ രാജ്യത്തിന്റെ ഹീറോ ആയി മാറിയ ഇദ്ദേഹത്തിന് 1998ല്‍ വലിയ ശ്രദ്ധ ലഭിക്കുകയായിരുന്നു.
ആറു തവണ wwe ലോക ചാമ്പ്യന്‍ഷിപ്പും ഓരോ തവണ വീതം ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പും ടാഗ് ടീം ചാമ്പ്യന്‍ഷിപ്പും വിജയിച്ചിട്ടുണ്ട് കേര്‍ട്ട് ആംഗിള്‍. ഇദ്ദേഹത്തിന്റെ ഫിനിഷിങ്ങ് മൂവായ ആംഗിള്‍ ലോക്ക് ഏറെ പ്രസിദ്ധമാണ്.

5. ദ അണ്ടര്‍ടേക്കര്‍
1990 മുതല്‍ റെസ്ലിങ്ങ് മേഖലയിലുള്ള അണ്ടര്‍ടേക്കറുടെ ശരിയായ പേര് മാര്‍ക്ക് കാല്ലവെ എന്നാണ്. റെസ്ലിങ്ങ് ഓര്‍ഗനൈസേഷനുമായുള്ള അഞ്ചു വര്‍ഷ കരാറിലൂടെ 2.25 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. ഏറ്റവും കൂടുതല്‍ കാലം റെസ്ലിംങ്ങ് മേഖലയില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് അണ്ടര്‍ടേക്കര്‍. ഇക്കാരണത്താല്‍ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന റെസ്ലര്‍ കൂടിയാണ് ഇദ്ദേഹം.
യാത്ര, താമസം എന്നിവയ്ക്കായും മറ്റ് വാണിജ്യ വ്യാപാരങ്ങളില്‍ നിന്നും 7 ശതമാനം ബോണസും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. കൂടാതെ പി.പി.വി വരുമാനത്തിന്റെ ഒരു പങ്കും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

6. റെന്‍ഡി ഓര്‍ട്ടണ്‍
വര്‍ഷത്തില്‍ 1.6 മില്ല്യണ്‍ യുഎസ് ഡോളറാണ് റെസ്ലിങ്ങ് ഓര്‍ഗനൈസേഷനുമായുള്ള കരാറിലൂടെ റെന്‍ഡി ഓര്‍ട്ടണ് ലഭിക്കുന്നത്. കൂടാതെ യാത്ര, താമസം എന്നിവയ്ക്കായി വേറെയും മറ്റു കച്ചവടങ്ങളുടെ നിശ്ചിത ശതമാനവും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ ടെലിവിഷന്‍ സര്‍വീസായ പി.പി.വി വഴിയും ഇദ്ദേഹത്തിന് വരുമാനം ലഭിക്കുന്നുണ്ട്.
റെസ്ലിങ്ങ് വേദികളില്‍ നെഗറ്റീവ് റോളുകളിലൂടെ പ്രശസ്തനായ റെന്‍ഡി ഓര്‍ട്ടണ്‍, വെറ്ററന്‍ റെസ്ലിങ്ങ് താരങ്ങളോട് പ്രകടിപ്പിക്കുന്ന ബഹുമാനക്കുറവും ഏറെ പ്രശസ്തമാണ്. 12 തവണ wwe ചാമ്പ്യനായ ഇദ്ദേഹത്തിന്റെ ആര്‍.കെ.ഒ എന്ന ഫിനിഷിങ്ങ് മൂവിന് ആരാധകരേറെയാണ്. ആരാധകര്‍ക്കിടയില്‍ വൈപ്പര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം ഏതാനും സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.
റെസ്ലിങ്ങ് താരമായ അണ്ടര്‍ടേക്കറെ ജീവനോടെ കുഴിച്ചുമൂടിയതിലൂടെയും അദ്ദേഹത്തിന്റെ പ്രസിദ്ധമായ ശവപ്പെട്ടി കത്തിച്ചതിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് റെന്‍ഡി ഓര്‍ട്ടണ്‍.

7. ബിഗ് ഷോ
പോള്‍ ഡൊണ്‍ള്‍ഡ് വിറ്റെന്നാണ് ബിഗ് ഷോ എന്ന് റെസ്ലിങ്ങ് ലോകത്ത് അറിയപ്പെടുന്ന ഈ തടിയന്റെ ശരിയായ പേര്. 2015ലെ കണക്കു പ്രകാരം റെസ്ലിങ്ങ് ഓര്‍ഗനൈസേഷനുമായുള്ള മൂന്ന് വര്‍ഷത്തെ കരാറിലൂടെ വര്‍ഷാവര്‍ഷം 1.2 മില്ല്യണ്‍ യുഎസ് ഡോളറാണ് ബിഗ് ഷോയ്ക്ക് ലഭിക്കുന്നത്. യാത്രകള്‍ക്കും താമസത്തിനുമടക്കമുള്ള തുകയാണിത്. കൂടാതെ ഒരു സ്വകാര്യ ടൂര്‍ ബസും wwe ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.
എഴു തവണ ലോക ചാമ്പ്യനും wcw വേള്‍ഡ് ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിച്ച ആദ്യ റെസ്ലറും ഒരേ സമയം wwe/f ചാമ്പ്യന്‍ഷിപ്പ്, ecw വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, വേള്‍ഡ് ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെ വിജയിയുമാണ് ബിഗ് ഷോ. ഇക്കാരണത്താലാണ് അദ്ദേഹത്തിന് സ്വകാര്യ ടൂര്‍ ബസ് സമ്മാനമായി ലഭിച്ചത്.
റെസ്ലിങ്ങ് ലോകത്ത് മാത്രമല്ല ടിവി ഷോകളിലും ഹോളിവുഡിലും ബിഗ് ഷോ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ ട്രെക്ക്: എന്റര്‍പ്രൈസ്, ദ വാട്ടര്‍ ബോയ് എന്നീ സിനിമകളിലും ബേണ്‍ നോട്ടീസ്, റോയല്‍ പെയ്ന്‍സ് എന്നീ ടിവി ഷോകളിലും ഇദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.

8. ഷേയ്മസ്
റെസ്ലിങ്ങ് ഇന്റസ്ട്രിയിലെ പരിചിത മുഖങ്ങളിലൊന്നാണ് ഷേയ്മസ് എന്ന സ്റ്റീഫന്‍ ഫാരെല്ലി. മാത്രമല്ല നിലവിലെ wwe ലോക ചാമ്പ്യന്‍ കൂടിയാണിദ്ദേഹം. മറ്റു ചെലവുകളൊഴിച്ച് 1.3 മില്ല്യണ്‍ യുഎസ് ഡോളറാണ് ഷേയ്മസിന്റെ ഒരു വര്‍ഷത്തെ സമ്പാദ്യം. അഞ്ചു വര്‍ഷമായി wwe യുമായി കരാറിലേര്‍പ്പെടുന്ന ഷേയ്മസ് ഈ മേഖലയിലെ തന്റെ സ്ഥാനം മനസിലാക്കി തന്റെ വേതനം വര്‍ദ്ധിപ്പിക്കാനരുങ്ങുകയാണ്. ഐറിഷുകാരനായ ഇദ്ദേഹം പലപ്പോഴും നെറ്റീവ് റോളുകളിലാണ് എത്താറ്. 2009ല്‍ റെസ്ലിങ്ങ് ഓര്‍ഗനൈശേഷനിലെത്തിയ ഇദ്ദേഹം ഈ കുറഞ്ഞ കാലത്തിനിടെ നേടിയ പ്രശസ്തിയും പാരിതോഷികങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്.

9. ഡോള്‍ഫ് സിഗ്ലര്‍
നിക്ക് നെമത്ത് എന്ന പേരിലറിയപ്പെടുന്ന ഡോള്‍ഫ് സിഗ്ലറിന് മുന്ന് വര്‍ഷ കരാറിലൂടെ ലഭിക്കുന്ന തുക 9 ലക്ഷം യുഎസ് ഡോളറാണ്. 2014ല്‍ രണ്ടു തവണ വേള്‍ഡ് ഹെവി വെയ്റ്റ് കിരീടവും നാല് തവണ ഇന്റര്‍ കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയ ഇദ്ദേഹം wwe റെസ്ലര്‍ ഓഫ് ദി ഇയറായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറെ നേരം നീണ്ടു നില്‍ക്കുന്ന 2012ലെ മണി ഇന്‍ ദി ബാങ്ക് മത്സരത്തിലും 2012ലെയും 2014ലെയും സര്‍വൈവര്‍ സീരീസ് എലിമിനേഷന്‍ മത്സരത്തിലും തന്റെ സ്റ്റാമിന കൊണ്ടാണ് ഡോള്‍ഫ് സിഗ്ലര്‍ ശ്രദ്ധിക്കപ്പെട്ടത്.

10. റെയ് മിസ്റ്റീരിയോ
റിങ്ങില്‍ കറങ്ങി മറിഞ്ഞ് എതിരാളിക്ക് പ്രതികരിക്കാന്‍ അവസരമൊരുങ്ങും മുന്‍പ് ചടുല നീക്കങ്ങളിലൂടെ അയാളെ കീഴടക്കുന്ന റെയ് മിസ്റ്റീരിയോ ജൂനിയറിനെ കുട്ടികള്‍ക്ക് ഏറെ പ്രിയമാണ്. മെക്‌സിക്കന്‍-അമേരിക്കന്‍ റെസ്ലറായ റെയ് മിസ്റ്റീരിയോയുടെ ശരിയായ പേര് ഓസ്‌കാര്‍ ഗ്വിറ്റിരെസ് എന്നാണ്. 2015 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 9,85000 യുഎസ് ഡോളറാണ് എന്റര്‍ട്ടെയ്ന്‍മെന്റ് ഓര്‍ഗനൈസേഷനുമായുള്ള കരാറില്‍ റെയ് മിസ്റ്റീരിയോക്ക് ലഭിച്ചത്. ഈ ശമ്പളം കൂടാതെ താമസത്തിനും മറ്റുമായി നാല് ശതമാനം ബോണസും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്തായി ഇദ്ദേഹത്തെ കുറിച്ച് കേള്‍ക്കുന്നത് അത്ര നല്ല വാര്‍ത്തകളല്ല. പെഡ്രോ അഗ്യായോ റാമിറസുമായി നടന്ന ഒരു റെസ്ലിങ്ങ് മത്സരത്തിനിടെ തലയ്ക്ക് റെയുടെ അടിയേറ്റ റാമിറസ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Leave a Reply