Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈല്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുകയാണ് ഷവോമി.24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഹാന്‍ഡ്‌സെറ്റ് വില്‍പ്പനത്തിയാണ് ഷവോമി ഗിന്നസ് റെക്കോർഡിട്ടിരിക്കുന്നത്.അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി 24 മണിക്കൂര്‍ നീണ്ട ഫ്‌ളാഷ്‌സേലിലൂടെ വിറ്റുപോയത് 2.11 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകളായിരുന്നു. നവംബറില്‍ 24 മണിക്കൂര്‍ കൊണ്ട് 1.89 ദശലക്ഷം വില്‍പ്പന നടത്തിയ അലിബാബ ടി മാളിന്റെ റെക്കോഡാണ് ഷവോമി ഇതോടെ മറികടന്നിരിക്കുന്നത്. ഹാന്‍സ്‌സെറ്റുകളും അനുബന്ധ ഉപകരണങ്ങളും വിറ്റതിലൂടെ 335 ദശലക്ഷം ഡോളറാണ് നേടിയത്. ഈ ദിനത്തില്‍ ഷവോമി ഉപയോക്‌താക്കള്‍ക്ക് കിഴിവ് നല്‍കിയിരുന്നു.കഴിഞ്ഞ വര്‍ഷം 61 ദശലക്ഷം സ്‌മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പന നടത്തി വരുമാനത്തിന്റെ കാര്യത്തില്‍ സാംസംഗിനും ആപ്പിളിനും പിന്നില്‍ ആഗോളവിപണിയില്‍ മൂന്നാം സ്‌ഥാനത്ത് എത്തിയിരുന്നു. ചൈനയിലെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്‌ഥാനക്കാരാണ് ഷവോമി. കഴിഞ്ഞ ഫ്‌ളാഷ്‌സേലിലൂടെ 1.3 ദശലക്ഷം സ്‌മാര്‍ട്ട്‌ഫോണുകള്‍ അവര്‍ വില്‍പ്പന നടത്തി.
Leave a Reply