Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചേര്‍ത്തല: യൂട്യൂബിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ചന്ദ്രലേഖയ്ക്ക് പിന്നാലെ യൂട്യൂബിലൂടെ തന്നെ ഇതാ മലയാളികളുടെ പ്രിയ താരമായി ഒരു കൊച്ചു ഗായിക കൂടിയും. ചേര്‍ത്തല പള്ളിപ്പുറം കളത്തുംവാതുക്കല്‍ ജയകുമാര്‍ – പ്രീതാ ദമ്പതികളുടെ പതിനൊന്നു വയസ്സുകാരിയായ ജയലക്ഷ്മിയാണ് മാധ്യമങ്ങളുടെയും പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെയും പ്രശംസ പിടിച്ചുപറ്റിയത്. വീട്ടിലിരുന്ന് ജയലക്ഷ്മി പാടിയ ലതാമങ്കേഷ്കറുടെ ‘സത്യം ശിവം സുന്ദരം’എന്ന ഹിന്ദി സിനിമ ഗാനം മാതാവ് പ്രീതിയാണ് മൊബൈലില്‍ പകര്‍ത്തിയത്. റിട്ട. മിലിട്ടറി ഉദ്യോഗസ്‌ഥനായ പിതാവ് ഈ ഗാനം യു. ട്യൂബിലും ഫേസ്‌ബുക്കിലും അപ്‌ലോഡ് ചെയ്‌തു. ഇതോടെ വടക്കേ ഇന്ത്യയിലുള്ള ജയകുമാറിൻറെ സുഹൃത്തുക്കള്‍ ഇത് കാണുകയും കുട്ടിയെ അഭിനന്ദിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് സി ടി.വി ചാനല്‍ ഇത് വാര്‍ത്തയാക്കിയത്. ജയലക്ഷ്മിയുടെ ആലാപന മാധുര്യം ദേശീയ മാധ്യമങ്ങൾ ശ്രദ്ധിച്ചതോടെ ജയലക്ഷ്മിക്ക് അഭിനന്ദനവുമായി ലതാ മങ്കേഷ്കറും എത്തി. സീ ടിവി ചാനൽ അധികൃതർ ക്ഷണിച്ചത് പ്രകാരം ജയലക്ഷ്‌മി മാതാപിതാക്കള്‍ക്കും സഹോദരന്‍ അനന്തകൃഷ്‌ണനും സംഗീതാധ്യാപകന്‍ മനോജ്‌കുമാറിനൊപ്പം ഡൽഹിക്ക് പോകുകയും ഞായറാഴ്ച ഡൽഹി സ്റ്റുഡിയോയിൽ നിന്നും സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ലതാമങ്കേഷ്കറോട് ഏറെ സാമ്യുമുള്ളതാണ് ജയലക്ഷ്‌മിയുടെ സ്വരം. സ്‌കൂള്‍ കലോത്സവങ്ങളില്‍ സംഗീതമത്സരങ്ങളില്‍ പങ്കെടുക്കാറുള്ള ഈ ആറാം ക്ലാസുകാരി രണ്ട് ആൽബങ്ങളിൽ പാടിയിട്ടുണ്ട്. കൂടാതെ ഗാനമേളകളിലും പങ്കെടുക്കാറുണ്ട്.
–
Leave a Reply