Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2026 10:46 pm

Menu

Published on January 12, 2015 at 4:41 pm

നിങ്ങൾ ജീവിത പങ്കാളിയിൽ നിന്നും നിങ്ങളുടെ ഭൂതകാലം മറച്ചു വെച്ചിട്ടുള്ളവരാണോ?

you-must-never-hide-your-past-from-your-life-partner

കുടുംബം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്‌ വിവാഹത്തിലൂടെയാണ്‌. മുന്നോട്ടുള്ള ജീവിതയാത്രയില്‍ പരസ്‌പരം താങ്ങും തണലുമായി കഴിയേണ്ടവരാണിവർ.പങ്കാളിയോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ എന്താണ് പറയുന്നത് എന്നു നിങ്ങള്‍ക്ക് ബോധം വേണം. പക്ഷെ പറയേണ്ട കാര്യങ്ങള്‍ തീർച്ചയായും പറയണം. വിവാഹത്തിന് മുമ്പ് നിങ്ങൾ മോശപ്പെട്ട കാര്യങ്ങൾ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അത് നിങ്ങൾ പങ്കാളിയിൽ നിന്നും മറച്ചു വെയ്ക്കാൻ ശ്രമിക്കും. ഇത് എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ബോംബാണ്. എന്നെങ്കിലും നിങ്ങളുടെ ഈ ഭൂതകാലം നിങ്ങളുടെ പങ്കാളി അറിഞ്ഞാൽ ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതം പ്രതിസന്ധിയിലാക്കിയേക്കും. നിങ്ങൾ പറയാതെ ആ സത്യം ഒരിക്കൽ പങ്കാളി അറിഞ്ഞാൽ പിന്നീടെപ്പോഴും അവർക്ക് നിങ്ങളോട് സംശയം ഉണ്ടാകാൻ ഇടയാക്കും.ജീവിത പങ്കാളിയിൽ നിന്ന് ഭൂതകാലം മറച്ചുവെച്ചാൽ പലതും സംഭവിക്കാൻ സാധ്യതയുണ്ട്. അത്തരം ചില കാര്യങ്ങളാണ് ചുവടെയുള്ളത്.

You Must Never Hide Your Past  from your life partner 0

1. നിങ്ങൾ പറയാതെ നിങ്ങളുടെ ഭൂതകാലം പങ്കാളി കണ്ടെത്തിയാൽ പിന്നീട് അവർക്ക് നിങ്ങളോട് മുമ്പുണ്ടായിരുന്ന സ്നേഹം പിന്നീട് ഉണ്ടായെന്ന് വരില്ല. അഥവാ സ്നേഹിച്ചാൽ തന്നെ പഴയ തീവ്രതയോടെ നിങ്ങളെ സ്‌നേഹിക്കാന്‍ അവര്‍ക്ക്‌ സാധിച്ചെന്നു വരില്ല.
2. നിങ്ങൾ പങ്കാളിയിൽ നിന്നും മറച്ചു വെച്ച കാര്യം പിന്നീട് അവർ അറിഞ്ഞാൽ നിങ്ങളുമായുള്ള ബന്ധം വരെ അവർ വേർപ്പെടുത്തിയേക്കും.
3.പങ്കാളിയോട് എങ്ങനെ നിങ്ങളുടെ ഭൂതകാലത്തെ കുറിച്ച് പറയുമെന്ന ഒരു ടെൻഷനും വേണ്ട. മടി കൂടാതെ എല്ലാം തുറന്ന് പറയുക. സ്‌ത്രീകളുടെ കണ്ണുകളിലെ ബഹുമാനം നഷ്ടമായാല്‍ ചിലപ്പോൾ അവൻ പുരുഷനല്ലാതാകും.അങ്ങനെ സംഭവിക്കുന്നതിന് മുമ്പ് എല്ലാം തുറന്ന് പറയുക.

You Must Never Hide Your Past  from your life partner 2

4.നിങ്ങളുടെ ഭൂതകാലം കണ്ടു പിടിച്ച ശേഷവും ബന്ധം തുടര്‍ന്നാല്‍ പിന്നീട് നിങ്ങളെ മറ്റൊരാളുമായും അടുക്കാന്‍ അവർ അനുവദിക്കില്ല. ഭൂതകാലത്തില്‍ ചെയ്‌തതിന്‌ ഒക്കെയും നിങ്ങളുടെ പങ്കാളി മാപ്പു തന്നാലും നിങ്ങളെ സ്വതന്ത്രരായി മറ്റ്‌ സ്‌ത്രീകള്‍ക്കൊപ്പം പോകാന്‍ അവര്‍ അനുവദിക്കില്ല. നിങ്ങളെ അവർക്ക് എപ്പോഴും സംശയം തന്നെയായിരിക്കും.
5.വിവാഹത്തിന് മുമ്പ് എന്തെങ്കിലും അസുഖമുണ്ടായിരുന്നെങ്കിൽ അത് പങ്കാളിയോട് തുറന്നു പറയുക.

You Must Never Hide Your Past  from your life partner 3

6.നിങ്ങളുടെ പങ്കാളിയെ ചതിക്കുകയാണെന്ന തോന്നല്‍ മനസിലുണ്ടാവുകയും അത് തുടരാനാഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇക്കാര്യം അയാളുമായി പങ്കുവയ്ക്കണം.ഈ തോന്നൽ ശക്തമാണെങ്കിൽ മാത്രം പറഞ്ഞാൽ മതി.
7.സാമ്പത്തികമായ എല്ലാ കാര്യങ്ങളും പങ്കാളിയോട് പറഞ്ഞിരിക്കണം. പിന്നീട് മറ്റുള്ളവർ പറഞ്ഞ് അറിയാൻ ഇട വരരുത്.
8. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം പങ്കാളിയോട് തുറന്നു പറയണം.

You Must Never Hide Your Past  from your life partner 4

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News