Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 8:09 pm

Menu

Published on May 10, 2017 at 3:36 pm

പണം നല്‍കിയാല്‍ അപ്പനാകാന്‍ പ്രായമുള്ളവരെ പ്രേമിക്കാനും തയ്യാര്‍

young-japanese-girls-searching-sugar-daddies

ടോക്യോ: ഡേറ്റിങ് ഇന്ന് മിക്കവാറും രാജ്യങ്ങളില്‍ നടന്നുവരുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇതിന്റെ വ്യത്യസ്തമായ ഒരു രൂപമാണ് അടുത്തകാലത്തായി ജപ്പാനില്‍ പ്രചാരത്തിലുള്ളത്. അച്ഛനും മുത്തച്ഛനുമൊക്കെയാകാന്‍ പ്രായമുള്ളവര്‍ക്ക് സുന്ദരികളായ കൊച്ചു പെണ്‍കുട്ടികള്‍ കൂട്ട് നല്‍കുന്ന കാര്യമാണിത്.

എന്‍ജോ കോസായ് (പണം നല്‍കിയുള്ള പ്രണയം) എന്ന പേരിലറിയപ്പെടുന്ന ഈ പ്രവൃത്തി ജപ്പാനിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്. പണമായും സമ്മാനമായും പ്രതിഫലം സ്വീകരിച്ച് ജപ്പാനിലെ ആകര്‍ഷണീയരായ സുന്ദരിക്കുട്ടികള്‍ മദ്ധ്യവയസ്‌ക്കര്‍ക്കൊപ്പം കൂട്ടുകൂടാന്‍ തയ്യാറാകുന്നു.

ഇത്തരത്തില്‍ മദ്ധ്യവയസ്‌ക്കരായ പങ്കാളികളെ ജപ്പാന്‍ ഭാഷയില്‍ ‘പാപ്പാകാറ്റ്സു’ എന്നാണ് പറയുന്നത്. പണമായോ പാരിതോഷികമായോ പ്രീതിപ്പെടുത്താന്‍ കഴിയുന്ന മദ്ധ്യവയസ്‌ക്കര്‍ക്ക് ഒരു നിശ്ചിത സമയത്തേക്കോ കാലത്തേക്കോ കമ്പനി നല്‍കുന്ന ഈ പരിപാടി പ്രചരിപ്പിക്കാന്‍ പ്രത്യേക വെബ്സൈറ്റുകള്‍ വരെ ജപ്പാനിലുണ്ട്.

പണമോ, സമ്മാനമോ നല്‍കാന്‍ കഴിവുള്ള മദ്ധ്യവയസ്‌ക്കന്മാര്‍ക്കാണ് പെണ്‍കുട്ടികളെ താല്‍ക്കാലികമായി പ്രണയിക്കാന്‍ കിട്ടുക. പണമോ ചെലവേറിയ ഭക്ഷണമോ ഡിന്നറുകളോ തുടങ്ങി പെണ്‍കുട്ടി ആവശ്യപ്പെടുന്നത് നല്‍കണം. സുഹൃത്തുക്കളില്‍ നിന്നും സമ്മാനം വാങ്ങുന്നത് പോലെയേ ഇതിനെ കണക്കാക്കേണ്ടതുള്ളൂ എന്നാണ് പാപ്പാകാറ്റ്‌സു പ്രമോട്ട് ചെയ്യുന്ന ചില വെബ്സൈറ്റുകളുടെ നിലപാട്.

അതേസമയം എന്‍ജോ കോസായിയില്‍ പാപ്പാകാറ്റ്സുവില്‍ നിന്നും നല്ല പണി കിട്ടിയ പെണ്‍കുട്ടികളുമുണ്ട്. രണ്ടു മണിക്കൂറത്തേക്ക് ഒരു ഡിന്നറിന് കൂടെ വന്നാല്‍ 20,000 യെന്‍ തരാമെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടിയെ പാപ്പാകാറ്റ്സു വിളിച്ചു. എന്നാല്‍ ആഹാരം കഴിച്ചു കഴിഞ്ഞ് ബാത്ത്റൂമില്‍ പോയിട്ടു വരാമെന്ന് പറഞ്ഞ് പോയ അയാള്‍ പെണ്‍കുട്ടിയെ പറ്റിച്ച് മുങ്ങുകയായിരുന്നു.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News