Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമുക്കെല്ലാവര്‍ക്കും ധാരാളം സുഹൃത്തുകള്‍ ഉണ്ടാകും. ചിലര്‍ അടുത്ത സുഹൃത്തുക്കളായിരിക്കും ചിലര്‍ വെറും സുഹൃത്തുക്കളും മറ്റു ചിലര്‍ പരിചയക്കാരും ആയിരിക്കും. മോശം സുഹൃത്തുക്കള്‍ കാരണം വിഷമം അനുഭവിക്കേണ്ടി വരുന്ന ധാരാളം ആളുകള്‍ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. പ്രത്യേകിച്ച് പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും നമ്മളെ പിന്നില്‍ നിന്ന് കുത്താം. നിങ്ങളുടെ പ്രണയബന്ധങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അതിൻറെ കാരണം തേടി നിങ്ങൾ പോവുകയാണെങ്കിൽ ചിലപ്പോൾ ഉറ്റസുഹൃത്തിന്റെ ഒരിക്കലും പ്രതീക്ഷിക്കാത്ത മുഖം നിങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞുവന്നേക്കാം.അത്തരത്തിലുള്ള സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള കുറച്ച് മാര്‍ഗങ്ങളാണ്…
നിങ്ങളെ കുറിച്ച് കുറ്റം പറയുന്ന സുഹൃത്തുക്കൾ
നിങ്ങളുടെ ഒരു സുഹൃത്ത് പങ്കാളിയുടെ സാന്നിധ്യത്തില്‍ വച്ച് നിങ്ങളുടെ കുറ്റം പറയുകയാണെങ്കില്‍ അത്തരം ഒരു സുഹൃത്ത് നിങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്ന് നിങ്ങള്‍ ആലോചിക്കേണ്ടതുണ്ട്.കാരണം ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ ഒരിക്കലും ഇപ്രകാരം പെരുമാറില്ല. അവര്‍ നിങ്ങളെ കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞ് പങ്കാളിയുടെ മനസ്സില്‍ നിങ്ങളുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. മറിച്ച് പെരുമാറുന്നവര്‍ അസൂയാലുക്കളായിരിക്കും എന്നകാര്യം തീർച്ചയാണ്.
നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കാത്ത സുഹൃത്തുക്കള്‍
ഒത്തുകൂടുമ്പോഴും മറ്റും സുഹൃത്തുക്കൾ നിങ്ങളുടെ പങ്കാളിയെ ബഹുമാനിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ..? കൂട്ടുകാരുടെ ഈ പെരുമാറ്റം പങ്കാളിയുടെ മനസ്സില്‍ നിങ്ങളെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാവാന്‍ കാരണമാകും.
നിങ്ങളുടെ കാമുകനെ/ കാമുകിയെ കുറിച്ച് കുറ്റം പറയുന്ന സുഹൃത്തുക്കൾ
ഇത്തരക്കാർ നിങ്ങളുടെ കാമുകനെ/ കാമുകിയെ കുറിച്ച് ഓരോ കുറ്റങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. ബന്ധത്തില്‍ നിങ്ങള്‍ക്ക് ഒരു അസംതൃപ്‌തിയും കാണണമെന്നില്ല, പക്ഷെ നിങ്ങളുടെ സുഹൃത്ത് ഓരോരോ കുറ്റങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കും. ഒടുവില്‍ നിങ്ങള്‍ക്ക് പോലും നിങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് സംശയമുണ്ടാകുന്ന സ്ഥിതി വരും. മനസ്സില്‍ ഈ ചിന്ത മുള പൊട്ടിയാല്‍ പിന്നെ ബന്ധം അധികനാള്‍ സുഗമമായി മുന്നോട്ട് പോകില്ല.
പങ്കാളിയോട് ശൃംഗരിക്കുന്ന കൂട്ടുകാര്‍
ഇത്തരക്കാർ ഏറ്റവും അപകടകാരികളായ സുഹൃത്തുക്കളാണ്. ഇവർ നിങ്ങള്‍ കാണാതെ നിങ്ങളുടെ പങ്കാളിയോട് ശൃംഗരിക്കുന്നവര്‍ നിങ്ങളുടെ ബന്ധം തകര്‍ത്ത് തരിപ്പണമാക്കും. നിങ്ങള്‍ കാണാതെയോ ഫോണിലോ ഇവര്‍ ശൃംഗരിച്ചുകൊണ്ടിരിക്കും. നിങ്ങളെ തമ്മില്‍ അകറ്റി ആ സ്ഥാനം നേടിയെടുക്കുകയായിരിക്കും ഇവരുടെ ലക്ഷ്യം.
നിങ്ങളുടെ പഴയ പ്രണയബന്ധങ്ങളെ കുറിച്ച് അമിതമായി സംസാരിക്കുന്ന സുഹൃത്തുക്കൾ
ഇത്തരക്കാരെ ഒന്നുകരുതിയിരിക്കുന്നത് നന്നായിരിക്കും.ഇവരുടെ ലക്ഷ്യം ഒരിക്കലും നല്ലതാകണമെന്നില്ല. നിങ്ങളുടെ ആദ്യകാല പ്രണയബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴും സ്‌നേഹബന്ധങ്ങളുടെ അന്തകരമായി മാറാറുണ്ട്. അതിനാല്‍ നിങ്ങളുടെ പഴയ പങ്കാളിയെ കുറിച്ചും അവരോടുള്ള നിങ്ങളുടെ പെരുമാറ്റത്തെ പറ്റിയും ഒരുകാര്യവുമില്ലാതെ സംസാരിക്കുന്ന സുഹൃത്തുക്കളെ വിശ്വസിക്കരുത്. അവര്‍ നിങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാകാം.
Leave a Reply