Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:56 am

Menu

Published on September 23, 2015 at 2:45 pm

ഭാര്യാ ഭർത്താക്കന്മാർ ഉറ്റ സുഹൃത്തുക്കളാകാത്തതിന് 5 കാരണങ്ങള്‍

your-husband-is-not-your-bets-friend-5-reasons

ഭര്‍ത്താവ് തന്റെ ഉറ്റ സുഹൃത്തായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സ്‌ത്രീകള്‍. എന്നാല്‍ യാഥാര്‍ത്ഥ്യമോ? ഇതേക്കുറിച്ച് സ്‌ത്രീകള്‍ ഗൗരവത്തോടെ ചിന്തിച്ചിട്ടുണ്ടോ? ഇതേക്കുറിച്ച് ഭര്‍ത്താവിനോട് സംസാരിക്കാന്‍ സ്‌ത്രീകള്‍ തയ്യാറായിട്ടുണ്ടോ? ഇതാ ഭര്‍ത്താവ്, ഭാര്യയുടെ ഉറ്റ സുഹൃത്താകാത്തതിന് അഞ്ച് കാരണങ്ങള്‍…

1. ഭര്‍ത്താവിന്റെ ആദ്യ കാമുകിയെ കണ്ടുമുട്ടുന്ന നിമിഷം
ഈ സമയം ഭാര്യ, ഭര്‍ത്താവിനെയും അയാളുടെ ആദ്യ കാമുകിയെയും പുകഴ്‌ത്തി സംസാരിക്കും. നിങ്ങള്‍ ഇപ്പോള്‍ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും തട്ടിവിടും. എന്നാല്‍ അവളുടെ ഉറ്റസുഹൃത്തിനോട് സംസാരിക്കുമ്പോള്‍ നേരെ മറിച്ചായിരിക്കും. അവള്‍ സുന്ദരിയല്ലെന്നും, എന്റെ ഭര്‍ത്താവ് ഇത്ര പൊട്ടനായിപ്പോയല്ലോ എന്നും പറയും. ഇനി അവര്‍ തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടോയെന്ന സംശയവും അവള്‍ പ്രകടിപ്പിക്കും.

2. സ്‌ത്രീകളുടെ ഷോപ്പിങ് ചെലവ് ഏറുന്നു
ഭാര്യമാര്‍ ഷോപ്പിങിന് പോയാല്‍ ഭര്‍ത്താക്കന്‍മാരുടെ പോക്കറ്റ് കാലിയാകും. എന്നാല്‍ എന്തുകൊണ്ടാണ് ഇത്ര കൂടിയ ഷോപ്പിങ് നടത്തിയത് എന്നതിനെക്കുറിച്ച് ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരോട് കൃത്യമായി പറയാറില്ല. എന്നാല്‍ ഭര്‍ത്താവ് വില കൂടിയത് എന്തെങ്കിലും വാങ്ങിയാല്‍ ഭാര്യമാര്‍ക്ക് പരാതിയായി. അതേസമയം ഉറ്റസുഹൃത്തുക്കളോട് സ്‌ത്രീകള്‍ ഷോപ്പിങ് വിശേഷങ്ങള്‍ വിസ്‌തരിക്കുന്നതു കാണാം.

3. ഭാര്യയുടെ ആദ്യ കാമുകനെ കണ്ടുമുട്ടുന്ന നിമിഷം
ഇതുകഴിഞ്ഞ ഭര്‍ത്താവിനോടുള്ള ഭാര്യയുടെ സംസാരം ഏറെ തന്ത്രപരമായിരിക്കും. തങ്ങളുടെ പ്രണയകാലത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും ഓര്‍മ്മയില്ലെന്നും, ആദ്യം എന്നാണ് കണ്ടുമുട്ടിയതെന്ന് അറിയില്ലെന്നുമൊക്കെ അവള്‍ പറയും. എന്നാല്‍ സുഹൃത്തിനോട് പറയുമ്പോള്‍, സ്ഥിതിഗതികള്‍ വ്യത്യസ്‌തമായിരിക്കും. അവനെ ഏറെക്കാലത്തിനുശേഷം വീണ്ടും കണ്ടുവെന്നും, പഴയ കാര്യങ്ങളൊക്കെ വീണ്ടും ഓര്‍മ്മവന്നുവെന്നുമൊക്കെ പറയും.

4. മരുമകള്‍-അമ്മായിയമ്മ പോര് ഉണ്ടായാല്‍
ഇതേക്കുറിച്ച് ഭര്‍ത്താവിനോട് സംസാരിക്കുമ്പോള്‍ എന്റെ തെറ്റാണെന്നും, അമ്മായിയമ്മ പറഞ്ഞതാണ് ശരിയെന്നും, തനിക്ക് തെറ്റ് മനസിലായെന്നുമൊക്കെ പറയും. പക്ഷേ ഇതേ സ്‌ത്രീ ഉറ്റ സുഹൃത്തിനോട് പറയുന്നത് മറ്റൊന്നായിരിക്കും- എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല, അവരാണ് അനാവശ്യമായി സംസാരിച്ചത്, അവര്‍ക്ക് അവരുടെ മകനെ നഷ്‌ടപ്പെടുമോയെന്ന ഭയമായിരിക്കും.

5. മാസമുറ ദിവസങ്ങളില്‍
ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടേറിയ ദിവസങ്ങളാണ് മാസമുറ സമയം. എന്നാല്‍ ഭര്‍ത്താവിനോട് പറയുമ്പോള്‍, അത്ര കുഴപ്പമില്ലായെന്നും, ഉറ്റ സുഹൃത്തുക്കളോട് പറയുമ്പോള്‍, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മാസമുറ സമയമാണിതെന്നും അവര്‍ പറയും.

Loading...

Leave a Reply

Your email address will not be published.

More News