Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ഏറ്റവും വലിയ വീഡിയോ യൂട്യൂബ് പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നു.കാഴ്ചക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ആംഗിളില്‍ വീഡിയോ തിരഞ്ഞെടുത്ത് കാണാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ഫീച്ചർ.നിലവില്‍ ഡെസ്‌ക്ടോപ്പില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ.അമേരിക്കയില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു സേവനം ലഭ്യമാക്കുന്നത്..വീഡിയോയുടെ ഒരു വശത്ത് ഏത് ആംഗിളില്‍ വീഡിയോ കാണണമെന്ന് തിരഞ്ഞെടുക്കാന്‍ ആകുന്ന തംബ്‌നൈലുകള്‍ ഉണ്ടാകും. വീഡിയോ സെലെക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ അത് അപ്രത്യക്ഷമാകുകയും ചെയ്യും.ഉയര്‍ന്ന ക്വാളിറ്റിയും സുഗമമായ കാഴ്ചയും പകരുന്നതരത്തിലാണ് പുത്തന്‍ സൗകര്യങ്ങള്‍. സ്‌പോര്‍ട്ട്‌സ്, സംഗീതപരിപാടികള്‍ മുതലായവ കാണുമ്പോളാണു ഈ സൗകര്യം നന്നായി ആസ്വദിക്കാനാകുക.അമേരിക്കന്‍ ഗായിക മാഡ്ലിന്‍ ബെയ്ലിയുടെ ഗാനമാണ് ഇത്തരത്തില്‍ കൊടുത്തിരിക്കുന്നത്. ഇതിലെ ഏത് ക്യാമറയില്‍ കാണണം എന്ന് നമ്മുക്ക് തിരഞ്ഞെടുക്കാം
–
–
Leave a Reply