Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:24 am

Menu

Published on July 10, 2014 at 1:44 pm

പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വീഡിയോ കാണാന്‍ യൂട്യൂബ് അവസരമൊരുക്കുന്നു

youtube-partners-tata-docomo-to-offer-cheaper-video-streaming-plans

ഇന്ത്യയിലുള്ള പ്രീ പെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വീഡിയോ കാണാന്‍ യൂട്യൂബ് അവസരമൊരുക്കുന്നു. ഡോകോമോയുടെ 3ജി ഉപയോക്താക്കള്‍ക്കായിരിക്കും ഈ സൗകര്യം ആദ്യം ലഭിക്കുക. ഒമ്പത് രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടങ്ങുന്ന ഈ ഓഫര്‍ സാധാരണ ടാറ്റ ചാർജിനേക്കാൾ പകുതി നിരക്കിൽ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനാകും.ഒരു ദിവസം 100 എംബി വരെ വീഡിയോ കാണാൻ 9 രൂപ മാത്രമാണ് ഇതിന് ഈടാക്കുക. ഈ പ്ലാനില്‍ 240p വ്യക്തതയില്‍ അര മണിക്കൂര്‍ വരെ വീഡിയോ കണാം. മാത്രമല്ല 39 രൂപ പ്ലാനില്‍ ഏഴ് ദിവസത്തെ കാലാവധിയോടെ 300 എംബി വരെ ഓണ്‍ലൈന്‍ വീഡിയോയും കാണാനാകും. യൂട്യൂബിൽ വീഡിയോ കാണുന്നവരില്‍ 40 ശതമാനം പേരും മൊബൈലും ടാബ്‍ലെറ്റുമാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ ഡാറ്റാ പ്ലാനും കൂടി ആകുമ്പാള്‍ ഇനി ഓണ്‍ലൈന്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ കൂടുതൽ വർദ്ധനയുണ്ടാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33