Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 6:14 am

Menu

Published on October 26, 2016 at 1:56 pm

മാംസങ്ങള്‍ വേറിട്ട് രക്തം വാര്‍ന്നൊഴുകുന്ന ശരീരവുമായി നഗരത്തിലിറങ്ങിയ സോംബികള്‍; ഭയന്ന് വിറച്ച് നഗരം…!!

zombies-are-out-on-the-streets-of-mexico

രക്തം ഒലിച്ചിറങ്ങുന്ന മുഖങ്ങൾ, നാവും പല്ലും പുറത്ത് കാട്ടുന്ന ഭീകര രൂപികള്‍. മെക്സിക്കൊ നഗരം പ്രേത ബാധയാല്‍ വിറങ്ങലിച്ചു നിന്നു. ആളുകള്‍ ഭയം കൊണ്ട് നിലവിളിച്ചു… മെക്‌സിക്കോ നഗരം കിടുങ്ങി വിറച്ച നിമിഷങ്ങളായിരുന്നു അത്.

ഹൊറര്‍ സിനിമകള്‍ പോലും വെല്ലുന്ന പ്രകടനവുമായി സോംബികള്‍ ഇറങ്ങി. രക്തമൊലിപ്പിച്ച് ശരീരത്തിലെ മാംസങ്ങള്‍ ചിന്നിചിതറിയ രൂപങ്ങള്‍ കണ്ടാല്‍ ആരുമൊന്ന് ഭയക്കാതിരിക്കില്ല. സംഭവമെന്താണെന്നാലോചിച്ച് തല പുകയ്‌ക്കേണ്ട…. ഇത് സോംബി വാക്ക് വര്‍ഷങ്ങളായി മെക്‌സിക്കോയില്‍ നടന്നു വരുന്ന പരിപാടിയാണ്.

zombies

കണ്ടാല്‍ ഭീകരരെങ്കിലും ലക്ഷ്യം ആരെയും ആക്രമിക്കലല്ല. മെക്‌സിക്കോയില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ‘സോംബി വാക്ക്’ ആയിരുന്നു അത്. ആയിരക്കണക്കിന് ആളുകള്‍ കുടുംബ സമേതം പരിപാടിയില്‍ പങ്കെടുത്തു.

zombies

സെല്‍ഫി എടുക്കാനുള്ള ഒരു പരിപാടി മാത്രമായിരുന്നില്ല നഗരത്തില്‍ സംഘടിപ്പിച്ച ‘സോംബി വാക്ക്’. മറിച്ച് വിശക്കുന്ന വയറിന് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ അരിയും, പച്ചറിക്കളും, മറ്റ് ഭക്ഷ്യ സാധനങ്ങളും ശേഖരിക്കലായിരുന്നു പരിപാടിയുടെ ലക്ഷ്യം.

zombies

സെല്‍ഫി എടുക്കാനുള്ള ഒരു പരിപാടി മാത്രമായിരുന്നില്ല നഗരത്തില്‍ സംഘടിപ്പിച്ച ‘സോംബി വാക്ക്’. മറിച്ച് വിശക്കുന്ന വയറിന് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ അരിയും, പച്ചറിക്കളും, മറ്റ് ഭക്ഷ്യ സാധനങ്ങളും ശേഖരിക്കലായിരുന്നു പരിപാടിയുടെ ലക്ഷ്യം.

zombies

zombie

zombies-are-out

zombies-are-out-on

zombies-are-out-on

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News