Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 5:15 am

Menu

Published on January 2, 2015 at 3:03 pm

അന്ധവിശ്വാസം പ്രചരിപ്പിച്ച് പാമ്പുകളെ വില്പനനടത്തി പണംതട്ടുന്ന 12 അംഗ സംഘം പിടിയില്‍

12-people-arrested-for-selling-sand-boa-snakes

പാലക്കാട്‌: അന്ധവിശ്വാസം പ്രചരിപ്പിച്ച് ഇരുതലയന്‍ പാമ്പുകളെ വില്‍പ്പന നടത്തി പണംതട്ടുന്ന  സംഘം പിടിയിലായി.പാമ്പുകളെ കൈമാറ്റംചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 9 അംഗ സംഘത്തെയും പാമ്പുകളെ വീട്ടില്‍ സൂക്ഷിച്ചതിന് പറളിയില്‍നിന്ന് മൂന്നുപേരെയുമാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. പറളി ഓടനൂര്‍ തുവരക്കാട്‌ ആറുമുഖന്‍(65), കണ്ണനൂര്‍ കാട്ടിരംകാട്‌ ചന്ദ്രാ നിവാസില്‍ സ്വാമി എന്ന ചന്ദ്രന്‍, പുതുശേരി ഈസ്‌റ്റ്‌ ചന്ദ്രാപുരം മുരളീധരന്‍ ,കോട്ടയം പാമ്പാടി കളപ്പുരയ്‌ക്കല്‍ ജേക്കബ്‌(50), എറണാകുളം അങ്കമാലി കിടങ്ങൂര്‍ ചിറയ്‌ക്കല്‍ ഫ്രാന്‍സിസ്‌ ജേക്കബ്‌(29), കോയമ്പത്തൂര്‍ മധുക്കരൈ മരപ്പാലം മണി എന്ന ഗോവിന്ദന്‍കുട്ടി(65), തലശേരി ചാവശേരി കീഴൂര്‍ നെടിയഞ്ഞിരത്ത്‌ പുതിയപുരയ്‌ക്കല്‍ വീട്ടില്‍ ഷാജി(35), തലശേരി കോടിയേരി പാറാല്‍കോമത്ത്‌ വീട്ടില്‍ സജിത്‌(34), പാലക്കാട്‌ എലപ്പുള്ളി തേനാരി രജിത നിവാസില്‍ രതീഷ്‌(30), കോയമ്പത്തൂര്‍ എല്‍.ഐ.സി. കോളനിയില്‍ മുരുകന്‍(33), പാലക്കാട്‌ പിരായിരി കല്ലേക്കാട്‌ അവിനിശേരി തങ്കപ്പന്‍(68), പുതുശേരി പാമ്പാംപള്ളം ജയപാല്‍(45) എന്നിവരെയാണു പിടികൂടിയത്.മലമ്പുഴ സ്‌നേക്ക് പാര്‍ക്കില്‍നിന്ന് മോഷണംപോയ പാമ്പിന്റെ അന്വേഷണവുമായി മുന്നോട്ടുപോകുമ്പോള്‍ ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പറളി സ്വദേശി ആറുമുഖന്റെ വീട്ടില്‍ ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വില്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുതലയന്‍മൂരി വിഭാഗത്തില്‍പ്പെട്ട രണ്ട് പാമ്പുകളെ കണ്ടെത്തി.ആറുമുഖനും കൂട്ടാളികളും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒലവക്കോട്ടുനിന്ന് ഒമ്പതംഗസംഘത്തെക്കൂടി പിടികൂടുകയായിരുന്നു. ആറുമുഖനും കൂട്ടാളികളും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒലവക്കോട്ടുനിന്ന് ഒമ്പതംഗസംഘത്തെക്കൂടി പിടികൂടുകയായിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിച്ച് പാമ്പുകളെ വില്പനനടത്തി പണംതട്ടുന്ന സംഘത്തിലുള്‍പ്പെട്ടവരാണ് ഇവരെന്നും തട്ടിപ്പുസംഘത്തിലെ ചെറിയൊരുകണ്ണിമാത്രാണ് ഇവരെന്നും വനംവകുപ്പധികൃതര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ഇത്തരം തട്ടിപ്പിനിരയായിട്ടുണ്ട്.പാലക്കാട്‌ ഡി.എഫ്‌.ഒ. സാജു വര്‍ഗീസ്‌, ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ ഡി.എഫ്‌.ഒ. ജയശങ്കര്‍, സൈനുലാബുദീന്‍, യൂസഫ്‌, അബ്‌ദുള്‍ ലത്തീഫ്‌, രാജേഷ്‌ തുടങ്ങിയവരാണ്‌ അനേ്വഷണസംഘത്തിലുണ്ടായിരുന്നത്‌. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ്‌ പ്രതികള്‍ക്കെതിരേ കേസെടുത്തത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News