Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൃഹലക്ഷ്മി മാസികയുടെ കവർ ചിത്രവുമായി ബന്ധപ്പെട്ട് വിവാദം ചൂട് പിടിക്കുമ്പോൾ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. രാഷ്ട്രീയ സാമൂഹിക മേഖലകളിലെയും സിനിമാ മേഖലയിലെയും അടക്കം നിരവധി പേർ ഇതോടെ തങ്ങളുടെ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ മകൾ പാര്‍വ്വതി ഷോണ്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക് ലൈവ് വഴിയാണ് അവർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
സെക്സ് ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞാന്‍ നമ്മളെല്ലാവരും പരസ്യമായി അത് ചെയ്യുമോ എന്നാണ് പാര്‍വ്വതിയുടെ ചോദ്യം. ‘ ഞാന്‍ ആ ചിത്രം കണ്ടപ്പോള്‍ ആദ്യം നോക്കിയത് അവളുടെ മുലകളിലേക്ക്, നല്ല മനോഹരമായ മാറിടം, ഞാന്‍ രണ്ടു കുട്ടികളുടെ അമ്മയാണ് പിന്നെ ഞാന്‍ ചിന്തിച്ചപ്പോള്‍ ഇച്ചിരി ഓവറാണ്. സാധാരണ ഗതിയില്‍ സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ നിന്നും മുലയൂട്ടാറുണ്ട് പക്ഷെ അത് തുണികൊണ്ട് മറച്ചോ, അല്ലെങ്കില്‍ ആളുകളില്‍ നിന്നും മറഞ്ഞുനിന്നോ ആണ് എന്നും പാര്‍വ്വതി പറയുന്നു.
കവര്‍ ചിത്രത്തില്‍ കണ്ടത് പോലെ പരസ്യമായി ബ്ലൗസ് അഴിച്ച് മുലയൂട്ടുന്ന ചിത്രം കണ്ട് രണ്ടു കുട്ടികളുടെ അമ്മയായ തനിക്ക് മാതൃത്വം ഫീല്‍ ചെയ്യുന്നില്ലെന്നും പാര്‍വ്വതി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി. മാതൃത്വം ബിസിനസിനായി അടിയറവുവെക്കരുതെന്നും പാര്‍വ്വതി പറയുന്നു.
Leave a Reply