Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 11:17 am

Menu

Published on May 26, 2018 at 3:16 pm

വവ്വാലുകളെ കറിവെച്ചും ദേവിക്ക് പ്രസാദിച്ചും കേരളത്തിലെ ഒരു ഗ്രാമം

bats-getting-attacked-on-nipah-virus

നിപ്പ വൈറസ് കേരളത്തിൽ കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചതുമുതൽ പ്രതിക്കൂട്ടിൽ വവ്വാലുകൾ ആയിരുന്നു. എന്നാൽ ഇന്നലെ ഭോപ്പാലിലെ ലാബിൽ ഇവിടെനിന്നും കൊണ്ടുപോയ വവ്വാലുകളുടെ രക്ത പരിശോധനയിൽ വവ്വാലുകളിൽ നിന്നല്ല നിപ്പ വൈറസ് ബാധ ഉണ്ടായത് എന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ ജനങ്ങൾ വവ്വാലുകളെ പേടിച്ചു അവ ഭക്ഷിക്കാൻ സത്യതയുള്ള ഫലങ്ങൾ വരെ ഉപേക്ഷിക്കുന്ന ഈ സാഹചര്യത്തിൽ കാസര്‍കോട് അഡൂരിലെ നല്‍ക്ക, മുകേര സമുദായത്തില്‍പെട്ടവരുടെ ആചാരമാണ് ഇപ്പോൾ സോഷ്യല്‍ മീഡയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

വവ്വാലുകളെ പിടികൂടി ദേവിക്ക് കറിവെച്ച് സമര്‍പ്പിക്കുന്ന പരമ്പരാഗത ആചാരമാണ് ചര്‍ച്ചയാകുന്നത്. നാടിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടിയാണ് തലമുറകളായി ഈ ആചാരം നടത്തിവരുന്നതെന്ന് അഡൂര്‍ പാണ്ടിവയലിലെ ഗ്രാമവാസികള്‍ പറയുന്നു.

വര്‍ഷത്തില്‍ വിഷുവിനും ശിവരാത്രിയോടനുബന്ധിച്ചാണ് വവ്വാലുകളെ പിടികൂടുന്നത്. 50 ലേറെ ആളുകള്‍ സംഘംചേര്‍ന്ന് ഗുഹകളില്‍നിന്നും മറ്റും വവ്വാലുകളെ പിടികൂടുകയാണ് രീതി.

ചൂരിമുള്ള് എന്ന മുള്‍ചെടി കൊണ്ട് പ്രത്യേകം വടിയുണ്ടാക്കിയാണ് ഇവയെ പിടികൂടുന്നത്. വവ്വാലുകളെ പിടികൂടുന്നതിന് മുമ്പ് കുളിച്ചു ശുദ്ധിവരുത്തും. ദേവിക്ക് ദക്ഷിണ വെച്ച ശേഷമാണ് ഇവര്‍ വവ്വാലുകളെ പിടികൂടാനിറങ്ങുന്നതെന്നും സമുദായാംഗങ്ങള്‍ പറയുന്നു.

പിടിയിലായ വവ്വാലുകളെ കറിവെച്ച് ദേവിക്ക് പ്രസാദമായി വിളമ്പും. ബാക്കി വവ്വാലുകളെ പിടികൂടിയവര്‍ വീടുകളിലേക്ക് കൊണ്ടുപോകും. വവ്വാലുകളെ കിട്ടിയില്ലെങ്കില്‍ ഗ്രാമത്തില്‍ കുടികൊള്ളുന്ന ദേവിയുടെ കോപമാണെന്നാണ് ഇവരുടെ വിശ്വാസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News