Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 5:16 am

Menu

Published on June 25, 2018 at 4:54 pm

കോഴിക്കോട് ലൈംഗിക ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പണം തട്ടുന്ന മാഫിയ സജീവം

blue-blackmailing-in-calicut

കോഴിക്കോട് ∙ ആളുകളെ വശീകരിച്ച് സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം കോഴിക്കോട്ട് സജീവം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിനു നേതൃത്വം നല്‍കുന്നത്. ഇരയാകുന്നവര്‍ മാനഹാനി ഭയന്നു വിവരം പുറത്തു പറയാത്തതാണ് തട്ടിപ്പുകാർക്കു സഹായമാകുന്നത്. തട്ടിപ്പിന്റെ വിവരം മനോരമ ന്യൂസാണ് പുറത്തു കൊണ്ടുവന്നത്.

ഫോണിലൂടെ ഇടപാടുറപ്പിക്കുന്ന ഇവര്‍ ആദ്യം നിശ്ചിത സ്ഥലത്തെത്താന്‍ ആവശ്യപ്പെടും. പിന്നെ അവരെ പിന്തുടരാൻ പറയും. ആളൊഴിഞ്ഞ എവിടെയെങ്കിലും വച്ചാകും ഇടപാടുറപ്പിക്കുക. ഒരു മണിക്കൂറിന് എണ്ണായിരം രൂപയാണു നിരക്ക്. ശാരീരികബന്ധത്തിനു ശേഷം ഉടന്‍ തന്നെ ഇടപാടുകാരനെ പറഞ്ഞുവിടും. അതിനു ശേഷമാണ് യഥാര്‍ഥ തട്ടിപ്പ് തുടങ്ങുക.

ഇടപാടുകാരനെ വിളിച്ച് വീണ്ടും എത്തണമെന്നും ഇല്ലെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടും. ഇടപാടുകാരന്‍റെ സാമ്പത്തിക നിലയനുസരിച്ച് 75,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുക.
എന്നാൽ പണം നല്‍കാന്‍ വിസമ്മതിക്കുന്നവരുടെ വാട്സാപ്പ് നമ്പറിലേക്ക്, നേരത്തെ രഹസ്യമായെടുത്ത അവരുടെ ലൈംഗിക ദൃശ്യങ്ങളയയ്ക്കും. ഇത് സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ ഭീഷണയപ്പെടുത്തിയാണ് പ്രധാനമായും ഇവർ ആളുകളെ പണം നൽകാൻ സമ്മതിപ്പിക്കുന്നത്.

തട്ടിപ്പിന് ഇരയായവരിൽ അധ്യാപകരും അഭിഭാഷകരും കച്ചവടക്കാരുമെല്ലാമുണ്ട്. പല പൊലീസ് ഉദ്യോഗസ്ഥരും ഇത്തരം കേസുകൾക്കു നേരെ കണ്ണടയ്ക്കുന്നുവെന്ന പരാതിയുമുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അമ്പതോളം പേരെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News