Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 4:43 pm

Menu

Published on May 15, 2013 at 7:13 am

ക്യാന്‍സര്‍ ഒഴിവാക്കാന്‍ ആഞ്ചലീന ജൂലി രണ്ട് ശസ്ത്രക്രിയ നടത്തി

angelina-jolie-reveals-she-had-a-double-mastectomy

ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ രോഗം വരാതിരിക്കാന്‍ ഹോളിവുഡ് നടി ആഞ്ചലീന ജൂലി രണ്ടുതവണ സ്തന ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആഞ്ചലീനയ്ക്ക് ക്യാന്‍സര്‍ രോഗസാധ്യത 87 ശതമാനം സാധ്യതയുണ്ടെന്ന് കണ്ടത്തിയിരുന്നു.

ന്യൂയര്‍ക്ക് ടൈംസിലെ തന്റെ കോളത്തിലൂടെ ആഞ്ചലീന തന്നെയാണ് ഇക്കര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരിക്കും ഏപ്രിലിനും ഇടയിലായിരുന്നു ചികിത്സ. 37കാരിയായ ആഞ്ചലീന ആറ് കുട്ടികളുടെ
മാതാവാണ്.

ആഞ്ചലീനയുടെ അമ്മ അന്‍പത്തിയാറാം വയസ്സില്‍ ക്യാന്‍സര്‍ രോഗബാധിതയയായി മരിച്ചിരുന്നു. അഞ്ചിലൊന്ന് സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം പാരമ്പര്യമായി ലഭിക്കുമെന്നാണ് വൈദ്യശാസ്ത്രന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ആഞ്ചലീന മുന്‍കരുതലെന്ന നിലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

Loading...

Leave a Reply

Your email address will not be published.

More News