Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:03 am

Menu

Published on July 15, 2013 at 10:14 am

കമ്പിക്കാരന്‍ ഇനി വരില്ല

end-of-an-era-telegram-to-stop

ടെലിഗ്രാം ഞായറാഴ്ച അര്‍ധരാത്രിയോടെ ചരിത്രമായി. 160 വര്‍ഷത്തിലേറെ പഴക്കമുള്ള കമ്പി സന്ദേശവും സന്ദേശകനുമെല്ലാം ഇനി ഓര്‍മച്ചെപ്പില്‍.. ഒരുകാലത്ത് മരണവാര്‍ത്തകളായിരുന്നു കമ്പിസന്ദേശമായി നാടുകള്‍ ചുറ്റി എത്തിയിരുന്നത്. ഓരോ കമ്പിക്കാരന്റെ വരവും നിലവിളികള്‍ ഉയര്‍ത്താത്ത നാടുകള്‍ തന്നെ അപൂര്‍വമായിരുന്നു. ജോലിക്കുള്ള ഇന്‍റര്‍വ്യൂ വിവരവും നിയമന ഉത്തരവുമൊക്കെ കമ്പിയായി നാട്ടിലത്തെി. ചുവപ്പു ബാഡ്ജും തൊപ്പിയുമായി തപാലോഫിസുകളില്‍ നിന്ന് വന്ന സന്ദേശവാഹകരെ ഇരു കൈയും നീട്ടി നാട്ടുകാര്‍ സ്വീകരിച്ചു. ഏറെ കഥകള്‍ സമ്മാനിച്ചാണ് ടെലിഗ്രാമിന്റെ പടിയിറക്കം.

കോഴിക്കോട് ബി.എസ്.എന്‍.എല്ലിന്റെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജരുടെ ഓഫിസ് ഞായറാഴ്ചയും പ്രവര്‍ത്തിച്ചു. ’80കളുടെ ആദ്യപകുതിയില്‍ ദിവസം 10,000 കമ്പി സന്ദേശങ്ങളെങ്കിലും കോഴിക്കോട്ടെ ഓഫിസിലത്തെിയിരുന്നു. സന്ദേശമൊന്നിന് 3.50 രൂപയായിരുന്നു ചാര്‍ജ്. കഴിഞ്ഞവര്‍ഷമിത് 20 രൂപയായി മാറി. അവസാന സന്ദേശം ശനിയാഴ്ച രാത്രി അയച്ച് ടെലിഗ്രാം എന്നന്നേക്കുമായി ചരിത്രമായി.

Loading...

Leave a Reply

Your email address will not be published.

More News